മലയാളത്തിന്റെ മഹാനടൻ, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ആറാട്ട് എന്ന ചിത്രം ഇന്ന് മലയാളി പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഒരേ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഒരിടവേളക്ക് ശേഷമാണു ഒരു പക്കാ മാസ്സ് എന്റെർറ്റൈനെർ മലയാള സിനിമയിൽ തന്നെ ഉണ്ടാവുന്നത് എന്നതാണ് ഇതിനു കാരണം. മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, വില്ലൻ, കോടതി സമക്ഷം ബാലൻ വക്കീൽ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് പുലി മുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രം മലയാള സിനിമയ്ക്കു സമ്മാനിച്ച ഉദയ കൃഷ്ണയാണ്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ഈ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ ട്രൈലെർ റിലീസ് ഡേറ്റും ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. വരുന്ന വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് ഈ ട്രൈലെർ പുറത്തു വരിക.
ഫെബ്രുവരി പത്തിന് ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത് എങ്കിലും, കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് സംസ്ഥാനത്തു ഉണ്ടായ നിയന്ത്രണങ്ങൾ പരിഗണിച്ചു റിലീസ് തീയതിയിൽ മാറ്റം ഉണ്ടാകും. ആറാട്ടിന്റെ പുതിയ റിലീസ് ഡേറ്റ് ട്രെയിലറിന് ഒപ്പമോ, അല്ലെങ്കിൽ ട്രൈലെർ റിലീസിന് ശേഷമോ പ്രഖ്യാപിക്കും എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ ആറാട്ട്, ആക്ഷനും കോമെഡിയും അടിപൊളി പാട്ടുകളും എല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കും എന്നാണ് സൂചന. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ അതിഥി വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് രാഹുൽ രാജ് ആണ്. ഷമീർ മുഹമ്മദ് എഡിറ്റ് ചെയ്ത ആറാട്ടിൽ ശ്രദ്ധ ശ്രീനാഥ്, ജോണി ആന്റണി, നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.