സോഷ്യൽ മീഡിയ ട്രോളുകളെ കുറിച്ചും പുതിയ ചിത്രങ്ങളെ കുറിച്ചും മനസ്സ് തുറന്നു മുന്നോട്ടു വന്നിരിക്കുകയാണ് പ്രശസ്ത നടി ഗായത്രി സുരേഷ്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി, ബി ഉണ്ണികൃഷ്ണൻ ഒരുക്കി അടുത്തിടെ പുറത്തിറങ്ങിയ ആറാട്ട് എന്ന സിനിമയെ കുറിച്ചും, മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി അമല്‍ നീരദ് ഒരുക്കി റിലീസ് ചെയ്ത പുതിയ ചിത്രം ഭീഷ്മ പര്‍വ്വത്തെ കുറിച്ചും ആണ് ഗായത്രി സുരേഷ് പറയുന്നത്. ഒടിടിയിൽ റിലീസ് ചെയ്തപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ ഏറെ ട്രോൾ ചെയ്യപ്പെടുന്ന ആറാട്ട് സിനിമക്ക് ഭാവിയില്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായേക്കാമെന്നാണ് നടി ഗായത്രി സുരേഷ് അഭിപ്രായപ്പെടുന്നത്. അതുപോലെ തന്നെ ഭീഷ്മ പർവ്വം ഒരു ഇന്റലക്ച്വല്‍ മൂവി ആണെന്നും ഗായത്രി വ്യക്തമാക്കുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി ഇക്കാര്യത്തിൽ തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നത്.
വിനോദ ചിത്രമാണ് ആറാട്ട് എന്നും, ടിവിയിൽ കാണുമ്പോൾ വളരെ രസകരമായി കാണാവുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് തോന്നുന്നത് എന്നും ഗായത്രി പറയുന്നു. ടിവിയിൽ വരുമ്പോൾ റിപ്പീറ്റ് വാല്യൂ കിട്ടുന്ന ഒരു ചിത്രമായി അത്കൊണ്ട് തന്നെ ആറാട്ട് മാറാൻ സാധ്യത ഉണ്ടെന്നും ഗായത്രി വിശദീകരിച്ചു. മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ഒരു ഇന്റലക്ച്വല്‍ മൂവി ആയതു കൊണ്ട് തന്നെ, ഈ കാലഘട്ടത്തില്‍, താന്‍ ഇന്റലക്ച്വല്‍ ആണെന്ന് കാണിക്കാനായി ആളുകള്‍ ഇന്റലക്ച്വല്‍ മൂവി കൂടുതൽ സ്വീകരിക്കാറുണ്ട് എന്ന് തോന്നാറുണ്ടെന്നും ഗായത്രി പറഞ്ഞു. വളരെ ഫൺ ആയിട്ടുള്ള ഒരു സിനിമ നമ്മൾ സ്വീകരിച്ചാൽ നമ്മൾ ഇന്റലക്ച്വല്‍ അല്ലാതാവും എന്നൊരു തോന്നൽ പലർക്കും ഉണ്ടെന്നും ഗായത്രി നിരീക്ഷിക്കുന്നു. ഗായത്രി അഭിനയിച്ച പുതിയ ചിത്രം എസ്‌കേപ്പ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഒരു സൈക്കോ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.