സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവുമായ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ആറാട്ട് റിലീസിന് ഒരുങ്ങുകയാണ്. ഉദയ കൃഷ്ണ രചിച്ച ഈ മാസ്സ് എന്റർടൈനർ ചിത്രം ഫെബ്രുവരി പതിനെട്ടാം തീയതി ആണ് ആഗോള റിലീസ് ആയി എത്തുന്നത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയി എത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബി ഉണ്ണികൃഷ്ണൻ, ശക്തി എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ലോകം മുഴുവൻ ആരംഭിച്ചിരിക്കുകയാണ്. വലിയ പ്രേക്ഷക പ്രതികരണമാണ് ഇപ്പോൾ ഈ അഡ്വാൻസ് ബുക്കിങിന് ലഭിക്കുന്നത്. അതിൽ തന്നെ കേരളത്തിൽ തൃശൂരിലെ രാഗം തീയേറ്ററിൽ ചരിത്രം കുറിക്കുന്ന ടിക്കറ്റ് വിൽപ്പനയാണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഏറ്റവും മികച്ച തീയേറ്ററുകളിൽ ഒന്നായ രാഗത്തിലെ ഈ ചിത്രത്തിന്റെ ടിക്കറ്റുകൾ 15 മിനിറ്റ് കൊണ്ടാണ് വിറ്റു തീർന്നത്.
ഒരുപക്ഷേ മോഹൻലാൽ ചിത്രമായ മരക്കാറിന് ശേഷം ഇത്രയും അഭൂതപൂർവമായ അഡ്വാൻസ് ബുക്കിങ് ലഭിക്കുന്ന മലയാള ചിത്രം ആറാട്ടാവും എന്നു തന്നെ പറയാം. ഈ ചിത്രത്തിന്റെ ടീസർ, ട്രയ്ലർ, ഇതിന്റെ പോസ്റ്ററുകൾ എന്നിവ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഏറെക്കാലത്തിനു ശേഷമാണ് മലയാളത്തിൽ ഒരു പക്കാ മാസ്സ് മസാല എന്റർടൈനർ ഇറങ്ങുന്നത് എന്നത് കൊണ്ട് തന്നെ, വലിയ പ്രതീക്ഷകളോടെയാണ് ആരാധകരും സിനിമാ പ്രേമികളും ഈ ചിത്രം കാത്തിരിക്കുന്നത്. രാഹുൽ രാജ് സംഗീതം പകർന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് വിജയ് ഉലകനാഥ് ആണ്. ഷെമീർ മുഹമ്മദ് എഡിറ്റ് ചെയ്ത ഈ ചിത്രത്തിൽ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ അതിഥി വേഷത്തിൽ എത്തുന്നു എന്നതും ആരാധകരെ ആവേശം കൊള്ളിക്കുന്ന കാര്യമാണ്.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
This website uses cookies.