കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തിയ മാസ്സ് എന്റെർറ്റൈനെർ ചിത്രം ആറാട്ട് ഇന്നാണ് ലോകം മുഴുവൻ റിലീസ് ചെയ്തത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. കേരളത്തിലെ അഞ്ഞൂറിൽ അധികം സ്‌ക്രീനുകളിൽ എത്തിയ ഈ ചിത്രം ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രം കൂടിയാണ്. ഇന്ന് ഇരുനൂറിനു മുകളിൽ ഫാൻസ് ഷോകളോടെയും എൺപത്തിൽ കൂടുതൽ സ്പെഷ്യൽ മോർണിംഗ് ഷോകളോടെയുമാണ് ഈ ചിത്രം കേരളത്തിൽ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ വമ്പൻ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മാസിന്റെ ആറാട്ടുമായി ആണ് നെയ്യാറ്റിന്കര ഗോപൻ എന്ന മോഹൻലാൽ കഥാപാത്രം സ്‌ക്രീനിൽ നിറയുന്നത്. എന്നാൽ ആക്ഷൻ മാത്രമല്ല, ചിത്രത്തിലെ ഹാസ്യ നിമിഷങ്ങളും വലിയ പ്രേക്ഷക പിന്തുണ നേടുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ പ്രേക്ഷകരെ ത്രസിപ്പിക്കുമ്പോൾ ഇതിന്റെ ഇന്റർവെൽ പഞ്ചും ഒരു കിടിലൻ രണ്ടാം പകുതിയാണ് കാത്തിരിക്കുന്നത് എന്ന സൂചനയാണ് നൽകുന്നത്.
ആദ്യ പകുതിയിൽ മോഹൻലാലിന് ഒപ്പം തന്നെ സിദ്ദിഖ്, ജോണി ആന്റണി എന്നിവരും കയ്യടി നേടുന്നുണ്ട്. രാഹുൽ രാജ് ഒരുക്കിയ ഗാനങ്ങളും പശ്‌ചാത്തല സംഗീതവും ചിത്രത്തിന്റെ മാസ്സ് ഫീൽ വീണ്ടും ഉയർത്തുന്നത് ആരാധകർക്ക് വലിയ ആവേശമാണ് ആദ്യ പകുതിയിൽ തന്നെ സമ്മാനിച്ചത്. നെടുമുടി വേണു, സായ്കുമാര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് വിജയ് ഉലകനാഥ്, എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് എന്നിവരാണ്. ബി ഉണ്ണികൃഷ്ണനും എം പി എം ഗ്രൂപ്പിന്റെ ശ്കതിയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.