കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ആറാട്ട് എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ആഗോള റിലീസ് ആയി എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ഈ ചിത്രം ഒരു പക്കാ മോഹൻലാൽ ഷോ എന്നാണ് പ്രേക്ഷകർ പറയുന്നത്. മോഹൻലാലിൻറെ കിടിലൻ കോമഡി, ആക്ഷൻ പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് തന്നെ പറയാം. ഏതായാലും അതി ഗംഭീര ഓപ്പണിങ് ആണ് ഈ ചിത്രം കേരളത്തിൽ നേടിയിരിക്കുന്നത്. ആദ്യ ദിനം തന്നെ മൂന്നു നേട്ടങ്ങൾ ആണ് ആറാട്ടു സ്വന്തമാക്കിയത്. അറുനൂറു സ്ക്രീനിനു മുകളിൽ ആദ്യ ദിനം കളിച്ച മരക്കാർ എന്ന ചിത്രത്തിന് താഴെ, ഇപ്പോൾ ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ ആദ്യ ദിനം കളിച്ച മലയാള ചിത്രം എന്ന റെക്കോർഡ് ആറാട്ട് നേടിയിരിക്കുകയാണ്. അഞ്ഞൂറ്റി മുപ്പതിൽ കൂടുതൽ സ്‌ക്രീനുകളിൽ ആണ് മരക്കാർ ആദ്യ ദിനം കളിച്ചതു. അതുപോലെ തന്നെ മരക്കാർ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് പുറകിൽ ഏറ്റവും കൂടുതൽ ഷോകൾ ആദ്യ ദിനം കളിക്കുന്ന ചിത്രമെന്ന റെക്കോർഡും ആറാട്ടു നേടി.
ഇത് കൂടാതെ കോവിഡ് കാലഘത്തിനു ശേഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ, മരക്കാർ, കുറുപ്പ് എന്നിവ കഴിഞ്ഞാൽ ഏറ്റവും വലിയ ആദ്യ ദിന ഗ്രോസ് കേരളത്തിൽ നിന്നും നേടുന്ന ചിത്രവും ഇപ്പോൾ ആറാട്ടാണ്. കൃത്യമായ കേരളാ ഗ്രോസ്, വേൾഡ് വൈഡ് ഗ്രോസ് എന്നിവ വൈകാതെ തന്നെ ലഭ്യമാകും എന്നാണ് സൂചന. ഉദയ കൃഷ്ണ രചിച്ചു ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം ഒരുപാട് നാളുകൾക്കു ശേഷം മലയാള സിനിമാ പ്രേമികൾക്ക് മുന്നിലെത്തുന്ന ഒരു മസാല എന്റെർറ്റൈനെർ ആണ്. അത്കൊണ്ട് തന്നെ എല്ലാം മറന്നു തീയേറ്ററിൽ ആഘോഷിക്കാൻ പ്രേക്ഷകർ ഒഴുകിയെത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.