പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിയുടെ ലോകത്തു എത്തിച്ചു കൊണ്ട് ബിജു മേനോൻ ചിത്രമായ ആനക്കള്ളൻ കേരളാ ബോക്സ് ഓഫീസിൽ പടയോട്ടം ആരംഭിച്ചു. ഹർത്താൽ ആയതു കാരണം ഇന്നലെ വൈകുന്നേരം ആണ് ഈ ചിത്രം ഇവിടെ റിലീസ് ചെയ്തത്. വൈകുന്നേരത്തെ ആദ്യ ഷോ മുതൽ തന്നെ വലിയ പ്രേക്ഷക പങ്കാളിത്തം ലഭിച്ച ഈ ചിത്രത്തിന് സൂപ്പർ റിപ്പോർട്ട് ആണ് ലഭിക്കുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കിടിലൻ ഫാമിലി കോമഡി എന്റെർറ്റൈനെർ ആണ് ഈ ചിത്രമെന്നുള്ള അഭിപ്രായമാണ് ആനക്കള്ളൻ കണ്ട ഓരോ പ്രേക്ഷകനും പറയുന്നത്. ബിജു മേനോന്റെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഇവൻ മര്യാദ രാമൻ സംവിധാനം ചെയ്തു കൊണ്ട് അരങ്ങേറിയ സുരേഷ് ദിവാകർ ഒരുക്കിയ ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്.
ബിജു മേനോന് ഒപ്പം, സിദ്ദിഖ്, ഹാരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരുടെ കിടിലൻ പ്രകടനവും ഈ ചിത്രത്തെ ഗംഭീരമാക്കി എന്നാണ് പ്രേക്ഷകർ പറയുന്നത്. ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ ചിരിയും ആവേശവും സമ്മാനിച്ച് കൊണ്ടാണ് ആനക്കള്ളൻ മുന്നോട്ടു നീങ്ങുന്നത്. ചിരിപ്പിച്ചു കൊണ്ട് മനസ്സ് കവരുന്ന ഈ ആനക്കള്ളനെ മലയാള സിനിമാ പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്ന് തന്നെയാണ് തീയേറ്ററുകളിൽ ഇപ്പോൾ കാണുന്ന വമ്പൻ തിരക്ക് നമ്മളോട് പറയുന്നത്. നാദിർഷ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം, സൂപ്പർ ഹിറ്റായി കഴിഞ്ഞു. അനുശ്രീ, ഷംന കാസിം എന്നിവരാണ് ആനക്കള്ളനിലെ നായികമാരായി എത്തിയിരിക്കുന്നത്. പഞ്ച വർണ്ണ തത്ത എന്ന ജയറാം ചിത്രം നേടിയ മികച്ച വിജയത്തിന് ശേഷം സപ്ത തരംഗ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സുധീർ കരമന, ഇന്ദ്രൻസ്, , സായി കുമാർ, സുരേഷ് കൃഷ്ണ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.