നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്ത ആന അലറലോടലറൽ ആണ് ഇന്നലെ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രങ്ങളിൽ ഒന്ന് . വിനീത് ശ്രീനിവാസൻ, സുരാജ് വെഞ്ഞാറമ്മൂട്, അനു സിതാര എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുകയാണ്. ഹാഷിം എന്ന കഥാപാത്രത്തെ ആണ് വിനീത് ശ്രീനിവാസൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചു കൊണ്ടാണ് ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ചു ഒരുക്കിയ ഈ ചിത്രം മുന്നേറുന്നത്. ശരത് ബാലൻ ആണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. പോയട്രി ഫിലിമ്സിന്റെ ബാനറിൽ സിബി കെ തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്.
വിനീത് ശ്രീനിവാസൻ മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിൽ കയ്യടി നേടിയത് സുരാജ് വെഞ്ഞാറമ്മൂട് ആണ്. ഈ വർഷം തൊണ്ടിമുതലും ദൃക്സ്കാഷിയും വർണ്യത്തിൽ ആശങ്ക എന്നീ ചിത്രങ്ങൾക്ക് ശേഷം സുരാജ് അവതരിപ്പിച്ച ഏറ്റവും മികച്ച വേഷമാണ് ഈ ചിത്രത്തിലേതു. ഇവർക്കൊപ്പം ഹാരിഷ് കണാരൻ, ഇന്നസെന്റ് , ബിജു കുട്ടൻ, മാമുക്കോയ തുടങ്ങി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരുപാട് താരങ്ങൾ ഈ ചിത്രത്തിൽ ഉണ്ട്. അവരെല്ലാവരും ചേർന്ന് ഒരു ചിരിപ്പൂരം തന്നെയാണ് നമ്മുക്ക് മുന്നിൽ ഒരുക്കിയത് എന്ന് പറയാം. കുടുംബ പ്രേക്ഷകർ ഈ ചിത്രത്തെ ഇപ്പോഴേ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
ഷാൻ റഹ്മാൻ ഒരുക്കിയ സംഗീതവും ദീപു എസ് ഉണ്ണി ഒരുക്കിയ ദൃശ്യങ്ങളും മികച്ചു നിന്നു. അതുപോലെ തന്നെ മനോജിന്റെ എഡിറ്റിംഗ് ആണ് ഈ ചിത്രത്തിന് മികച്ച സാങ്കേതിക നിലവാരം പകർന്നു കൊടുത്ത്. ഒരു ആനയും നിർണായക കഥാപാത്രം ആയി എത്തുന്ന ഈ ചിത്രം കുട്ടികളെ ഒരുപാട് ആകർഷിച്ചു തുടങ്ങിയിട്ടുണ്ട്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.