യുവ താരം വിനീത് ശ്രീനിവാസൻ നായകനായി ഈ ക്രിസ്മസ് വെക്കേഷൻ സമയത്തു പ്രദർശനത്തിന് എത്തുന്ന മലയാള ചിത്രമാണ് ആന അലറലോടലറൽ. ദിലീപ് മേനോൻ എന്ന ഒരു നവാഗത സംവിധായകൻ കൂടി ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വെക്കുകയാണ്. ശരത് ബാലൻ തിരക്കഥ രചിച്ച ഈ ചിത്രം ആക്ഷേപ ഹാസ്യത്തിന്റെ കരുത്തോടെ കഥ പറയുന്ന ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആണെന്നാണ് സൂചന.
സിബി തോട്ടുപുറം, നേവിസ് സേവ്യർ എന്നിവർ ചേർന്ന് പോയട്രി ഫിലിമ്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടി എടുക്കുന്നത്. ട്രൈലെർ കിടുക്കി എന്ന അഭിപ്രയം ആണ് ഏവരും പങ്കു വെക്കുന്നത്. ട്രൈലെർ മിന്നിച്ചതോടെ ഈ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളും വാനോളം ഉയർന്നിരിക്കുകയാണ്.
ഹാഷിം ജമാലുദ്ധീൻ എന്ന നിഷ്കളങ്കനായ ഒരു ഗ്രാമീണ യുവാവിന്റെ വേഷത്തിൽ ആണ് വിനീത് ശ്രീനിവാസൻ അഭിനയിക്കുന്നത്. അനു സിതാര നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നു.
ഇത് കൂടാതെ ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കാൻ ധർമജൻ, ഹാരിഷ് കണാരൻ, മാമുക്കോയ, ഇന്നസെന്റ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിശാഖ് നായർ, വിജയ രാഘവൻ, തെസ്നി ഖാൻ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. ഷാൻ റഹ്മാൻ ഈണം നൽകിയ ഗാനങ്ങൾ ഇപ്പോഴേ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു.
മനോജ് എഡിറ്റിംഗും, ദീപ് എസ് ഉണ്ണി ഛായാഗ്രഹണവും നിർവഹിച്ച ഈ ചിത്രം കുടുംബ പ്രേക്ഷകരുടെ ആദ്യ ചോയ്സ് ആയി ഈ ക്രിസ്മസ് സീസണിൽ മാറും എന്നാണ് ട്രൈലെർ നേടുന്ന ജനശ്രദ്ധയും അഭിപ്രായവും സൂചിപ്പിക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
This website uses cookies.