വിനീത് ശ്രീനിവാസനെ നായകനാക്കി ദിലീപ് മേനോൻ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ആന അലറലോടലറൽ’ സംവിധായകനും തിരക്കഥാകൃത്തുമടക്കം നിരവധി പുതുമുഖങ്ങൾ അണിനിരന്ന ഈ ചിത്രം തിയറ്ററുകളിൽ ഒരു ഉത്സവത്തിന്റെ പ്രതീതിയാണ് സമ്മാനിക്കുന്നത്. ഗായകന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, അഭിനേതാവ്, നിര്‍മാതാവ് എന്നീ മേഖലകളിലെല്ലാം ഹിറ്റുകള്‍ സമ്മാനിച്ച താരമാണ് വിനീത് ശ്രീനിവാസൻ. അതുകൊണ്ടുതന്നെ ചിത്രത്തിനെക്കുറിച്ച് ആരാധകർക്കും പ്രതീക്ഷകൾ ഏറെയായിരുന്നു.
ഒരു കുടുംബ ചിത്രത്തിന്റെ താളത്തില്‍ ഇറങ്ങിയ ട്രെയിലറും മറ്റും കുടുംബ പ്രേക്ഷകരെയും കുട്ടികളെയും തീയേറ്ററിലേക്ക് ആകര്‍ഷിക്കുകയും ചെയ്‌തു. ഹാസ്യത്തിന്റെ അകമ്പടിയില്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ചിത്രം വിരൽ ചൂണ്ടിയിരിക്കുന്നത്. ചിത്രത്തിലെ സ്വാഭാവികമായ ഹാസ്യരംഗങ്ങളും പ്രേക്ഷകമനസിനെ കീഴടക്കുകയുണ്ടായി. ഇത്തരത്തിൽ ക്രിസ്‌തുമസ് അവധിക്കാലം തിയറ്ററുകളിൽ ചിരിയുടെ പൊടിപൂരമൊരുക്കി ‘ആന അലറലോടലറൽ’ മുന്നേറുകയാണ്.
ശേഖരൻകുട്ടി എന്ന ആനയാണ് ‘ആന അലറലോടലറലി’ലെ കേന്ദ്രകഥാപാത്രം. ആനയും മനുഷ്യനുമായുള്ള ആത്മബന്ധം പ്രമേയമായ സിനിമകൾ എന്നും മലയാളിപ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ആ ലിസ്റ്റിലേക്ക് കടന്നു വരുന്ന പുതിയ ചിത്രമാണ് ആന അലറലോടലറൽ. വിനീത് ശ്രീനിവാസനും അനു സിത്താരയും ആദ്യമായി നായിക നായകന്മാരായി എത്തിയ ചിത്രം കൂടിയാണിത്.
സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, ഇന്നസെന്റ്, ഹരീഷ് കണാരൻ, ധർമജൻ, തെസ്‌നി ഖാൻ തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ശരത് ബാലന്റേതാണ് തിരക്കഥ. മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നൽകിയിരിക്കുന്നു. പോയട്രി ഫിലിംഹൗസിന്‍റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.