നവാഗതനായ ദിലീപ് മേനോൻ വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ആന അലറലോടലറൽ. ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ഈ ചിത്രം ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തും. വളരെ വ്യത്യസ്തമായ ഈ പേര് തന്നെയാണ് ഈ ചിത്രത്തിന് ഇപ്പോൾ വലിയ ജനശ്രദ്ധ നേടി കൊടുക്കുന്നത്. അപ്പോൾ ഈ പേര് ഉപയോഗിച്ച് കൊണ്ട് തന്നെ ഒരു കിടിലൻ മത്സരവുമായി വന്നിരിക്കുകയാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഈ ചിത്രത്തിന്റെ പേര് പറയാൻ അത്ര എളുപ്പം അല്ല. നാക്ക് ചുറ്റിക്കുന്ന ഒരു പേരാണ് എന്നുള്ളത് തന്നെ കാരണം. അപ്പോൾ മത്സരം ഇതാണ്. ഈ മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ ഫേസ്ബുക് പ്രൊഫൈലിൽ ലൈവ് വീഡിയോ ആയി വന്നു ആന അലറലോടലറൽ എന്ന് പറയുക. ഏറ്റവും കൂടിതൽ തവണ ഈ പേര് തെറ്റിക്കാതെ പറയുന്നവർക്ക് ഒരു വമ്പൻ സമ്മാനം തന്നെയാണ് അണിയറ പ്രവർത്തകർ ഒരുക്കുന്നത്.
ഫേസ്ബുക്കിൽ നിങ്ങളുടെ ലൈവ് വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ ഹാഷ് ടാഗ് ഉപയോഗിച്ചു ആന അലറലോടലറൽ എന്ന് എഴുതാൻ പ്രത്യേകം ശ്രദ്ധിക്കുക. അധികം വൈകാതെ, കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ വിജയികളെയും വിജയികൾക്ക് കൊടുക്കുന്ന കിടിലൻ സമ്മാനങ്ങളും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രഖ്യാപിക്കുന്നതാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒരുകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശരത് ബാലൻ എന്ന രചയിതാവാണ്. വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, മാമൂക്കോയ, ഹാരിഷ് കണാരന്‍, വിശാഖ് നായര്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിലെ നായിക അനു സിത്താരയാണ്. ദീപു എസ് ഉണ്ണി കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനും എഡിറ്റിംഗ് നിർവഹിക്കുന്നത് മനോജുമാണ് .
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.