മലയാള സിനിമയിലെ യുവനടിമാർ ഇപ്പോൾ വുമൺ ഹാവ് ലെഗ്‌സ് എന്ന ഹാഷ്ടാഗുമായി കാലുകൾ കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയാണ്. അനശ്വര രാജനെ പിന്തുണച്ചുകൊണ്ട് റിമ കല്ലിങ്കൽ തുടങ്ങിയ പ്രതിഷേധത്തിന് ഒരുപാട് നടിമാർ പിന്തുണ നൽകുകയായിരുന്നു. ഇപ്പോൾ ഒരു താരപുത്രിയുടെ കാലുകൾ കാണിച്ചുകൊണ്ടുള്ള ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്. വുമൺ ഹാവ് ലെഗ്‌സ് എന്ന ഹാഷ്ടാഗിന് പിന്തുണ നൽകിക്കൊണ്ടുള്ള ചിത്രമായിരിക്കും ഇതെന്നാണ് സിനിമ പ്രേമികൾ കരുതിയിരുന്നത്.
ഫിറ്റ്നെസും ഫാഷനും ഒരുപോലെ പ്രാധാന്യം നൽകുന്ന താരപുത്രി ചെറിയ ട്രൗസർ മാത്രം ധരിച്ചുകൊണ്ട് ശീർഷാസനം ചെയ്യുന്ന ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളായ ആമിർ ഖാന്റെ മകളുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ഇറാ ഖാൻ എന്നാണ് മകളുടെ പേര്. ആമിർ ഖാനെ സിനിമക്കായി തയാറെടുപ്പിച്ച ഫിറ്റ്നസ് ട്രെയ്‌നറുടെ കീഴിൽ ഇറാ പരിശീലനം ചെയ്തിട്ടുണ്ട്. പഞ്ചാഗ്നി എന്നാണ് ഇറാ ശീർഷാസനം ചെയ്യുന്ന സ്ഥലത്തിന്റെ പേര് വച്ചിരിക്കുന്നത്. രണ്ട് മക്കളിൽ ഇളയ മകളാണ് ഇറാ, മൂത്ത മകന്റെ പേര് ജുനൈദ് എന്നാണ്. ഇറാ ഖാന്റെ ബോളിവുഡ് പ്രവേശനത്തിനായി ഉറ്റു നോക്കുകയാണ് ബോളിവുഡിലെ സിനിമ പ്രേമികൾ. അഭിനയത്തിൽ ഇതുവരെ താല്പര്യം പ്രകടിപ്പിക്കാത്ത താരം പക്ഷേ ഫിറ്റ്‌നെസ്, യോഗ, വർക്ഔട്ട് എന്നിവയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നു. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി ഇരിക്കുന്ന വ്യക്തി കൂടിയാണ് ഇറാ ഖാൻ. വർക്ഔട്ട് വിഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.