ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്ഷനിസ്റ് ആയ ആമിർ ഖാന്റെ മകൾ ഇറാ ഖാൻ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ പ്രശസ്തയാണ്. ഇറാ പങ്കു വെക്കുന്ന ചിത്രങ്ങളും ചില വിഷയങ്ങളിൽ ഉള്ള ഈ താരപുത്രിയുടെ പ്രതികരണങ്ങളുമെല്ലാം വലിയ രീതിയിലാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിട്ടുള്ളത്. ഇപ്പോഴിതാ തന്റെ കാമുകൻ ആരാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഇറാ. തന്റെ കാമുകനൊപ്പമുള്ള ചിത്രവും ഇറാ ഇത് തുറന്നു പറഞ്ഞു കൊണ്ട് പങ്കു വെച്ചിട്ടുണ്ട്. ഏതായാലും ഇറാ നടത്തിയ ഈ തുറന്നു പറച്ചിലും കാമുകനൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഫിറ്റ്നസ് ട്രൈനെർ ആയ നുപൂർ ഷിക്കാരെക്കു ഒപ്പമുള്ള ചിത്രങ്ങൾ ആണ് ഇറാ ഖാൻ പങ്കു വെച്ചിരിക്കുന്നത്. ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ട് ഈ താരപുത്രി കുറിച്ചിരിക്കുന്നത് നിന്നോടൊപ്പം പ്രോമിസ് ചെയ്യാൻ എനിക്കഭിമാനമാണ് എന്നാണ്.
https://www.instagram.com/p/CPihu81jZ3j/
കഴിഞ്ഞ വർഷം നൂപുറിനെ പരിചയപ്പെടുത്തിക്കൊണ്ടും ഇറാ ചിത്രങ്ങൾ പങ്കു വെച്ചിരുന്നു. അന്ന് കുറിച്ചത് തന്റെ ജീവിതം മാറ്റിമറിച്ച ട്രൈനെർ എന്നാണ്. അതിനു ശേഷം പല തവണ ഇറാ നൂപുറിന്റെ ചിത്രങ്ങൾ പങ്കു വെച്ചതോടെ ഇരുവരും പ്രണയത്തിൽ ആണെന്ന വാർത്ത പരക്കുകയും ചെയ്തു. ഏതായാലും ഇപ്പോൾ ഇറാ തന്നെ അത് സ്ഥിതീകരിച്ചിരിക്കുകയാണ്. ആദ്യ ഭാര്യ ആയ റീനയിൽ ആമിർ ഖാന് ജനിച്ച മകൾ ആണ് ഇറാ ഖാൻ. വിവാഹ മോചനത്തിന് ശേഷം കിരൺ റാവുവിനെ ആണ് ആമിർ ഖാൻ കല്യാണം കഴിച്ചത്. റീനയിൽ ജുനൈദ് ഖാൻ എന്നൊരു മകൻ കൂടിയുണ്ട് ആമിറിന്. ആമിറിന്റെ മകൻ സിനിമയിൽ അരങ്ങേറ്റം കുറിക്കും എന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു എങ്കിലും ഇറാ ഖാൻ സിനിമയിൽ എത്തുമോ എന്നതിനെ കുറിച്ച് സ്ഥിതീകരണമില്ല.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.