[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

താനും ലൈംഗികാതിക്രമത്തിന് ഇരയായി; താരപുത്രിയുടെ വെളിപ്പെടുത്തൽ..!

ബോളിവുഡിലെ സൂപ്പർ താരവും മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന നടനുമാണ് ആമിർ ഖാൻ. ഇപ്പോഴിതാ ആമിർ ഖാന്റെ ആദ്യ ഭാര്യയിലെ മകൾ ഇറാ ഖാൻ നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. താൻ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചാണ് ഇറാ ഖാൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പത്തു മിനിറ്റോളം ദൈർഖ്യമുള്ള വീഡിയോയിലൂടെയാണ് ഇറാ ഖാൻ ഈ വെളിപ്പെടുത്തൽ സമൂഹത്തിനു മുൻപിൽ നടത്തിയിരിക്കുന്നത്. കൗമാരപ്രായത്തിൽ താൻ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു എന്നാണ് ഇറാ ഖാൻ പറയുന്നത്. തനിക്കു അന്ന് പതിനാലു വയസ്സായിരുന്നുവെന്നും വളരെ വിചിത്രമായ ഒരു സാഹചര്യമായിരുന്നു അതെന്നും താരപുത്രി പറയുന്നു. തനിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തിരിച്ചറിയാൻ ഒരു വർഷമെടുത്തെന്നും അതിനു ശേഷം തന്റെ അച്ഛനായ ആമിറിനോടും അമ്മ റീനയോടും ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞെന്നും ഇറാ ഖാൻ വീഡിയോയിൽ പറയുന്നു.

തനിക്കു നേരെ നടന്ന അതിക്രമത്തെ കുറിച്ച് ഇറാ പറയുന്ന വാക്കുകൾ ഇങ്ങനെ, അവർ എന്തായിരുന്നു ചെയ്യുന്നതെന്ന് ആ വ്യക്തിക്ക് അറിയാമോ എന്നെനിക്കറിയില്ല. പക്ഷെ എനിക്കതു കുറച്ച് അറിയാമായിരുന്നു. ഇത് എല്ലാ ദിവസവും സംഭവിക്കുന്നില്ല. അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് അറിയാമെന്ന് എനിക്ക് ഉറപ്പാക്കാൻ ഒരു വർഷമെടുത്തു. അതിനെക്കുറിച്ചു മാതാപിതാക്കൾക്ക് ഇമെയിൽ അയച്ചു അവരെ അറിയിക്കുകയും അങ്ങനെ അതിൽ നിന്നും പുറത്തു കടന്ന തനിക്കു പിന്നീടൊരിക്കലും അതോർത്തു ഭയപ്പെടേണ്ടി വന്നിട്ടില്ല എന്നും താരപുത്രി പറഞ്ഞു. മാതാപിതാക്കളുടെ വിവാഹമോചനം തന്നിൽ യാതൊരു മുറിപ്പാടും വരുത്തിയിട്ടില്ലെന്നും അവര്‍ പിരിഞ്ഞെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് എന്നും ഇറാ ഖാൻ പറയുന്നു. തങ്ങളുടേത് ഒരു തകര്‍ന്ന കുടുംബമല്ല എന്നും ഇറാ കൂട്ടിച്ചേർത്തു. താൻ വിഷാദ രോഗത്തിൽ നിന്ന് കരകയറിയതിനെ കുറിച്ചും ഇറാ ഖാൻ ആ വീഡിയോയിൽ സംസാരിക്കുന്നുണ്ട്.

https://www.instagram.com/p/CHCR9zfgB2K/

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.