ബോളിവുഡിലെ സൂപ്പർ താരവും മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന നടനുമാണ് ആമിർ ഖാൻ. ഇപ്പോഴിതാ ആമിർ ഖാന്റെ ആദ്യ ഭാര്യയിലെ മകൾ ഇറാ ഖാൻ നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. താൻ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചാണ് ഇറാ ഖാൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പത്തു മിനിറ്റോളം ദൈർഖ്യമുള്ള വീഡിയോയിലൂടെയാണ് ഇറാ ഖാൻ ഈ വെളിപ്പെടുത്തൽ സമൂഹത്തിനു മുൻപിൽ നടത്തിയിരിക്കുന്നത്. കൗമാരപ്രായത്തിൽ താൻ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു എന്നാണ് ഇറാ ഖാൻ പറയുന്നത്. തനിക്കു അന്ന് പതിനാലു വയസ്സായിരുന്നുവെന്നും വളരെ വിചിത്രമായ ഒരു സാഹചര്യമായിരുന്നു അതെന്നും താരപുത്രി പറയുന്നു. തനിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് തിരിച്ചറിയാൻ ഒരു വർഷമെടുത്തെന്നും അതിനു ശേഷം തന്റെ അച്ഛനായ ആമിറിനോടും അമ്മ റീനയോടും ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞെന്നും ഇറാ ഖാൻ വീഡിയോയിൽ പറയുന്നു.
തനിക്കു നേരെ നടന്ന അതിക്രമത്തെ കുറിച്ച് ഇറാ പറയുന്ന വാക്കുകൾ ഇങ്ങനെ, അവർ എന്തായിരുന്നു ചെയ്യുന്നതെന്ന് ആ വ്യക്തിക്ക് അറിയാമോ എന്നെനിക്കറിയില്ല. പക്ഷെ എനിക്കതു കുറച്ച് അറിയാമായിരുന്നു. ഇത് എല്ലാ ദിവസവും സംഭവിക്കുന്നില്ല. അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് അറിയാമെന്ന് എനിക്ക് ഉറപ്പാക്കാൻ ഒരു വർഷമെടുത്തു. അതിനെക്കുറിച്ചു മാതാപിതാക്കൾക്ക് ഇമെയിൽ അയച്ചു അവരെ അറിയിക്കുകയും അങ്ങനെ അതിൽ നിന്നും പുറത്തു കടന്ന തനിക്കു പിന്നീടൊരിക്കലും അതോർത്തു ഭയപ്പെടേണ്ടി വന്നിട്ടില്ല എന്നും താരപുത്രി പറഞ്ഞു. മാതാപിതാക്കളുടെ വിവാഹമോചനം തന്നിൽ യാതൊരു മുറിപ്പാടും വരുത്തിയിട്ടില്ലെന്നും അവര്‍ പിരിഞ്ഞെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് എന്നും ഇറാ ഖാൻ പറയുന്നു. തങ്ങളുടേത് ഒരു തകര്‍ന്ന കുടുംബമല്ല എന്നും ഇറാ കൂട്ടിച്ചേർത്തു. താൻ വിഷാദ രോഗത്തിൽ നിന്ന് കരകയറിയതിനെ കുറിച്ചും ഇറാ ഖാൻ ആ വീഡിയോയിൽ സംസാരിക്കുന്നുണ്ട്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
This website uses cookies.