രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നടത്തുന്ന സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ വിഷയം എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചെന്നൈ ഷെഡ്യൂൾ പൂർത്തിയായ ചിത്രത്തിന്റെ ജയ്‌പൂർ ഷെഡ്യൂൾ ആണ് ഇനി ആരംഭിക്കുന്നത്.
ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ചിത്രത്തിന്റെ ജയ്‌പൂർ ഷെഡ്യൂളിൽ ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനും ജോയിൻ ചെയ്യും. ചിത്രത്തിൽ അതിഥി വേഷത്തിലാണ് ആമിർ ഖാൻ എത്തുന്നത്. ആദ്യമായാണ് രജനികാന്ത്- ആമിർ ഖാൻ ടീം ഒരു ചിത്രത്തിനായി ഒന്നിക്കാൻ പോകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഷൂട്ടിനായി സിനിമയുടെ അണിയറപ്രവർത്തകർ മുഴുവൻ ജയ്‌പൂരിലേക്ക് യാത്ര തിരിച്ചിട്ടുണ്ട് എന്നാണ് വാർത്ത. ഈ ചിത്രത്തിലൂടെ തമിഴിലെ ആദ്യ ആയിരം കോടി ഗ്രോസ് നേടുന്ന താരമെന്ന നേട്ടം രജനികാന്ത് സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലി നിർമ്മിക്കുന്നത്. രജനികാന്ത്, ആമിർ ഖാൻ എന്നിവരെ കൂടാതെ സത്യരാജ്, നാഗാർജുന അക്കിനേനി , ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അടുത്ത വർഷം മെയ് ഒന്ന് തൊഴിലാളി ദിനത്തിൽ ചിത്രം ആഗോള റിലീസായി എത്തുമെന്നാണ് സൂചന.
ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്. രജനികാന്ത്- ലോകേഷ് ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗം ആയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
ജാതി, നിറം എന്നിവയുടെ ആഴത്തിലുള്ള പ്രശ്നങ്ങളെ ആവേശത്തോടെ അഭിമുഖീകരിക്കുന്ന "എജ്ജാതി" എന്ന ഗാനം ശ്രദ്ധ നേടുന്നു. മലയാളത്തിലെ ആദ്യ ത്രാഷ്…
ബേസിൽ ജോസഫിനെ നായകനാക്കി ടൊവിനോ തോമസ് നിർമ്മിച്ച 'മരണമാസ്' മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത…
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രമെന്ന കൗതുകത്തോടെ വിഷു റിലീസിന് എത്തിയ ആലപ്പുഴ ജിംഖാന മനസ്സും ബോക്സ്…
This website uses cookies.