ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്ഷനിസ്റ് ആയി അറിയപ്പെടുന്ന സൂപ്പർ താരം ആമിർ ഖാൻ ഇപ്പോൾ കേരളത്തിലാണ്. സെക്യൂരിറ്റിയും പരിവാരങ്ങളും ഇല്ലാതെ ചങ്ങനാശ്ശേരിയിൽ റോഡിലൂടെ നടക്കുന്ന ആമിർ ഖാന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ആമിർ ഖാന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണവും ആയി ബന്ധപ്പെട്ടാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. ലാൽ സിങ് ചദ്ധ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം അടുത്ത വർഷം ഡിസംബറിൽ ആണ് റിലീസ് ചെയ്യൂ. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ക്ലാസിക് ഹോളിവുഡ് ചിത്രമായ ഫോറെസ്റ്റ് ഗംബിന്റെ ഹിന്ദി റീമേക് ആണ്.
ഈ ചിത്രത്തിൽ ആമിർ ഖാനോടൊപ്പം വിജയ് സേതുപതി, കരീന കപൂർ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. കേരളത്തിന്റെ പല ഭാഗത്തായി ഈ ചിത്രം ഷൂട്ട് ചെയ്തിരുന്നു. ഇതിനു വേണ്ടി താടി വളർത്തിയ പുതിയ ലുക്കിൽ ആണ് ആമിർ ഖാൻ. അതുൽ കുൽക്കർണി തിരക്കഥ രചിച്ച ഈ ചിത്രം ആമിർ ഖാൻ തന്നെയാണ് നിർമ്മിക്കുന്നതും. ഇതിനു മുൻപ് ആമിർ ഖാൻ കേരളം സന്ദർശിച്ചത് സത്യമേവ ജയതേ എന്ന തന്റെ ടെലിവിഷൻ ഷോയുടെ പ്രമോഷന് വേണ്ടി ആയിരുന്നു. അന്ന് സൂപ്പർ താരം മോഹൻലാലിന്റെ വീട്ടിൽ പോയി അദ്ദേഹത്തെ കാണുകയും അദ്ദേഹമൊത്തു സമയം ചിലവിടുകയും ചെയ്താണ് ആമിർ മടങ്ങിയത്. ആമിറിന്റെ ഷോയുടെ കേരളത്തിലെ ബ്രാൻഡ് അംബാസഡർ ആയിരുന്നു മോഹൻലാൽ. ഏതായാലും ഇപ്പോൾ ചങ്ങനാശ്ശേരിയിൽ ഉള്ള ആമിർ എത്ര ദിവസം ആണ് ഇവിടെ ഉണ്ടാവുക എന്നും അദ്ദേഹത്തിന്റെ സിനിമയുടെ ചിത്രീകരണം എവിടെയാണ് നടക്കുന്നത് എന്നും ഉള്ള വിവരങ്ങൾ ലഭ്യമല്ല.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.