ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്ഷനിസ്റ് ആണ് ആമിർ ഖാൻ. ബോളിവുഡിലെ ഏറ്റവും വലിയ താരവും ഏറ്റവും മികച്ച നടന്മാരിൽ ഒരാളുമായ ആമിർ ഖാൻ സത്യമേവ ജയതേ എന്ന സാമൂഹിക പ്രതിബദ്ധത ഉള്ള ചാനൽ ഷോയിലൂടെയും ജനങ്ങളുടെ ഇടയിൽ ഏറെ പ്രശസ്തനും ബഹുമാനിക്കപ്പെടുന്നവനും ആണ്. ഇപ്പോഴിതാ, ഈ പരിപാടിയിൽ പങ്കെടുക്കാൻ ആമിർ ഖാൻ തനിക്കു ഒന്നര കോടിയോളം രൂപ ഓഫ്ഫർ ചെയ്തിരുന്നു എന്ന് മുൻ കേരളാ ഡി ജി പി ജേക്കബ് പുന്നൂസ് പറയുന്നു. ഡി ജി പി സ്ഥാനത്തു നിന്ന് അദ്ദേഹം വിരമിച്ചതിനു ശേഷമായിരുന്നു ആമിർ ഖാന്റെ ഈ ഓഫർ. ആമിർ ഖാൻ ജേക്കബ് പുന്നൂസിനെ ഇന്റർവ്യൂ ചെയ്തത് അദ്ദേഹം വിരമിച്ചിട്ടു രണ്ടു വർഷത്തിന് ശേഷം ആയിരുന്നു.
അതിനു ആമിർ അന്ന് ഓഫർ ചെയ്തത് ഒന്നര കോടി രൂപ ആയിരുന്നു. എന്നാൽ താൻ അത് സ്വീകരിച്ചില്ല എന്നും പകരം കേരളാ പോലീസിന് അത് നൽകാനും ആവശ്യപ്പെട്ടു. എന്നാൽ കേരളാ പോലീസും അത് സ്വീകരിക്കാത്തത് കൊണ്ട് ആ പണം ഐ ടി ബി പി ക്കു പോയി എന്നും ജേക്കബ് പുന്നൂസ് പറയുന്നു. ആമിർ ഖാന്റെ സത്യമേവ ജയതേ ഫൗണ്ടേഷൻ വഴി ആണ് ഓരോ എപ്പിസോഡിനും ഒരു നിശ്ചിത തുക ചിലവാക്കുന്നത്. ഇന്ത്യ മുഴുവൻ സഞ്ചരിച്ചു കൃത്യമായി റിസർച് നടത്തിയാണ് അവർ ഓരോ എപ്പിസോഡും ചെയ്യുന്നത്. എന്തിനാണ് തന്നെ ഈ പ്രോഗ്രാമിലേക്കു ക്ഷണിച്ചത് എന്ന് ചോദിച്ചപ്പോൾ ആമിർ ഖാൻ ജേക്കബ് പുന്നൂസിനോട് പറഞ്ഞ മറുപടി ഇതാണ്, “നിങ്ങൾ അടക്കമുള്ള ഒരുപാട് പോലീസ് ഓഫീസർമാരോട് ഞങ്ങളുടെ റിസർച് ടീം സംസാരിച്ചിരുന്നു. എല്ലാവരും പ്രശ്നങ്ങളെ കുറിച്ച് മാത്രം പറഞ്ഞപ്പോൾ നിങ്ങൾ പറഞ്ഞത് അതിന്റെ പ്രതിവിധികൾ ആണ്. അതാണ് നിങ്ങളെ വിളിക്കാൻ ഉണ്ടായ കാരണം”.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.