ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന സൂപ്പർ താരമാണ് ആമിർ ഖാൻ. ആമിർ ഖാന്റെ ആദ്യ ഭാര്യയിൽ ജനിച്ച മകളാണ് ഇറ ഖാൻ. സോഷ്യൽ മീഡിയയിലൂടെ ഏറെ പേർക്ക് പരിചിതയായ ഇറ ഖാന്റെ ഗ്ലാമർ ചിത്രങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അതോടൊപ്പം അച്ഛൻ ആമിർ ഖാനോടൊപ്പമുള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ഇറ ഖാൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ച പുതിയ ചിത്രങ്ങളാണ് വലിയ രീതിയിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. വീട്ടിലെ സ്വിമ്മിങ് പൂളിന് അരികത്തു നിന്നുള്ള ചിത്രങ്ങളാണ് ഇറ ഖാൻ പങ്കു വെച്ചിരിക്കുന്നത്. എന്നാൽ സ്വിമ്മിങ് പൂളിൽ ഇറങ്ങാതെയാണ് ഇറ ഖാൻ ഈ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതിലും ഗ്ലാമർ വസ്ത്രങ്ങളിലാണ് ഇറ ഖാൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
https://www.instagram.com/p/COAoVWGLBNU/
ആദ്യ ഭാര്യ ആയ റീനയിൽ ആമിർ ഖാന് ജനിച്ച മകൾ ആണ് ഇറ. ഗ്ലാമർ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഇറ ഇനി ബോളിവുഡിൽ നായികാ വേഷത്തിലും എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. ആമിർ- റീന ദമ്പതികൾക്ക് രണ്ടു കുട്ടികൾ ആണുള്ളത്. ഇറ ഖാന്റെ സഹോദരനായി ജുനൈദ് ഖാൻ എന്നൊരു മകൻ കൂടി ആമിർ ഖാനുണ്ട്. കിരൺ റാവു ആണ് ഇപ്പോൾ ആമിറിന്റെ ഭാര്യ. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ലാൽ സിങ് ചദ്ധ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇപ്പോൾ ആമിർ ഖാൻ അഭിനയിക്കുന്നത്. ക്ലാസിക് ഹോളിവുഡ് ചിത്രമായ ഫോറെസ്റ്റ് ഗംബിന്റെ ഹിന്ദി റീമേക് ആയ ഈ ചിത്രം ഈ വർഷം ഡിസംബറിൽ ആണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററിലെത്തിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ 25ദിനങ്ങൾ തിയേറ്ററിൽ…
പ്രേക്ഷക ലോകം ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പ്രാവിൻ കൂട് ഷാപ്പ് നാളെ (ജനുവരി 16) ലോക വ്യാപകമായി റിലീസ് ചെയ്യും.…
മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ സൗദാൻ്റെ…
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ 'രേഖാചിത്രം' മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആസിഫ്…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
This website uses cookies.