പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് സംവിധായകനായി അരങ്ങേറിയ ചിത്രമാണ് ആട് ഒരു ഭീകര ജീവിയാണ്. ജയസൂര്യ നായകനായ, ഫ്രൈഡേ ഫിലിം ഹൌസ് നിർമ്മിച്ച ഈ ചിത്രം തീയേറ്ററുകളിൽ വലിയ ഓളം സൃഷ്ടിച്ചില്ലെങ്കിലും, അതിനു ശേഷം മിനി സ്ക്രീനിലും സോഷ്യൽ മീഡിയയിലും തരംഗമായി മാറിയിരുന്നു. അത്കൊണ്ട് തന്നെ ഇതിന് ഒരു രണ്ടാം ഭാഗവുമായി അണിയറ പ്രവർത്തകർ മുന്നോട്ടു വന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ഈ മിഥുൻ മാനുവൽ തോമസ്- ജയസൂര്യ ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയെടുത്തത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി ഈ ചിത്രം മാറി. അതിനു ശേഷം അവർ ഇതിന്റെ മൂന്നാം ഭാഗമായി ആട് 3 എന്ന ചിത്രവും പ്രഖ്യാപിച്ചു. ത്രീഡിയിൽ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായാണ് ആട് 3 പ്രഖ്യാപിച്ചത്.
ഇപ്പോഴിതാ ഈ ചിത്രം വരുമോ എന്ന ചോദ്യത്തിന്, ആട് 3 ഉടനെ ഉണ്ടാകുമെന്ന മറുപടിയാണ് നിർമ്മാതാവ് വിജയ് ബാബു നൽകിയിരിക്കുന്നത്. ഈ സീരിസിൽ ഷർബത് ഷമീർ എന്ന സൂപ്പർ ഹിറ്റ് പോലീസ് കഥാപാത്രത്തേയും വിജയ് ബാബു അവതരിപ്പിച്ചിരുന്നു. ആട് 2 ന്റെ വിജയാഘോഷ ചടങ്ങിൽ വെച്ചാണ് ആട് 3 പ്രഖ്യാപിച്ചിരുന്നത്. ജയസൂര്യ, മിഥുൻ മാനുവൽ തോമസ് എന്നിവർ തങ്ങളുടെ ഇപ്പോഴത്തെ ചിത്രങ്ങൾ പൂർത്തിയാക്കി കഴിഞ്ഞാൽ ആട് 3 ആരംഭിക്കുമെന്നാണ് സൂചന. ജയസൂര്യ, വിജയ് ബാബു എന്നിവർക്കൊപ്പം വിനായകൻ, ധർമജൻ ബോൾഗാട്ടി, സൈജു കുറുപ്പ്, ഭഗത് മാനുവൽ, ഇന്ദ്രൻസ്, സുധി കോപ്പ, തുടങ്ങി ഒരു വലിയ താരനിരതന്നെ ഈ ചിത്രത്തിന്റെ ഭാഗമാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്‌ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.