പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് സംവിധായകനായി അരങ്ങേറിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗമായ ആട് 3 ഉടൻ തുടങ്ങുന്നു എന്ന് സൂചന. റോജിൻ തോമസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ കത്തനാർ പൂർത്തിയാക്കിയ ജയസൂര്യ അടുത്ത മാസത്തോടെ ആട് 3 യുടെ ചിത്രീകരണത്തിലേക്കു കടന്നേക്കാമെന്നുള്ള വാർത്തകളാണ് വരുന്നത്.
ചിത്രത്തിന്റെ തിരക്കഥയുടെ ഫൈനൽ ഡ്രാഫ്റ്റിന്റെ ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് സംവിധായകൻ മിഥുൻ മാനുവൽ തോമസ് മുന്നോട്ട് വന്നതോടെ പ്രേക്ഷകർ ആവേശത്തിലാണ്. ഈ സീരീസിലെ ഏറ്റവും വലിയ ചിത്രമായി വമ്പൻ ബഡ്ജറ്റിലാണ് ആട് 3 ഒരുക്കുക. ഫ്രൈഡേ ഫിലിം ഹൌസ് നിർമ്മിച്ച ആട് ഒരു ഭീകര ജീവിയാണ് എന്ന ആദ്യ ഭാഗം തീയേറ്ററുകളിൽ വലിയ ഓളം ഉണ്ടാക്കിയില്ലെങ്കിലും, മിനി സ്ക്രീനിലും സോഷ്യൽ മീഡിയയിലും വൻ തരംഗമായി മാറിയിരുന്നു. ശേഷം വന്ന ആട് 2 തീയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറി.
ത്രീഡിയിൽ ആവും മൂന്നാം ഭാഗം ഒരുക്കുകയെന്ന സൂചനയും വരുന്നുണ്ട്. ഫ്രൈഡേ ഫിലിം ഹൌസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജയസൂര്യ കൂടാതെ വിജയ് ബാബു, വിനായകൻ, ധർമജൻ ബോൾഗാട്ടി, സൈജു കുറുപ്പ്, ഭഗത് മാനുവൽ, ഇന്ദ്രൻസ്, സുധി കോപ്പ, ഹരികൃഷ്ണൻ തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കും. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജയറാം നായകനായ എബ്രഹാം ഓസ്‍ലെറിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം കൂടിയാണ് ആട് 3 .
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.