പ്രണവ് മോഹൻലാൽ ചിത്രം ആദിയുടെ രണ്ടാമത്തെ ടീസർ ഇന്ന് രാവിലെയാണ് എത്തിയത്. റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയ അക്ഷരാർഥത്തിൽ ഇളകി മറിയുകയാണ് എന്ന് പറയാം. വൈകാരിക രംഗങ്ങൾ നിറഞ്ഞ ഒരു ട്രെയ്‌ലറും ഗാനവും അതുപോലെ ഒരു സിംഗിൾ ഷോട്ട് മാത്രമുള്ള ടീസറുമാണ് ആദിയുടേതായി ഇതുവരെ നമ്മൾ കണ്ടതെങ്കിൽ മാസ്സ് രംഗങ്ങൾ നിറഞ്ഞ, പ്രണവിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഒരു ഞെട്ടിക്കുന്ന ടീസർ ആണ് ഇപ്പോൾ അണിയറ പ്രവർത്തർ പുറത്തിറക്കിയിരിക്കുന്നത്. പ്രണവിന്റെ പാർക്കർ രംഗം ഈ ടീസറിൽ കാണാം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ഈ ടീസർ ആരാധകരെ ത്രസിപ്പിക്കുകയാണ്. യുവാക്കളെ ഒരുപാട് ആകർഷിക്കും ഈ മാസ്സ് രംഗങ്ങൾ എന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. ആദിയുടെ ട്രൈലെർ കുടുംബ പ്രേക്ഷകർക്ക് വേണ്ടിയുള്ളതായിരുന്നു എങ്കിൽ ഈ പുതിയ ടീസർ യുവാക്കളെ ലക്ഷ്യമിട്ടാണ് എത്തിയിരിക്കുന്നത്.
ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ചു ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ഈ ഫാമിലി ആക്ഷൻ ത്രില്ലർ ഈ വരുന്ന ജനുവരി 26 മുതൽ തീയേറ്ററുകളിൽ എത്തും.ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് സെൻസർ കഴിഞ്ഞപ്പോൾ ആദിക്ക് ലഭിച്ചത്. നായകനായുള്ള ആദ്യ ചിത്രം റിലീസ് ചെയ്യും മുൻപേ കേരളത്തിൽ അങ്ങോളമിങ്ങോളം ഫാൻസ് അസോസിയേഷനുകൾ രൂപപ്പെട്ടു കഴിഞ്ഞു പ്രണവ് മോഹൻലാലിന്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ആദി എന്ന ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഏതായാലും ഈ രണ്ടാമത്തെ റ്റീസർ കൂടി വന്നതോടെ ആദിയെ കുറിച്ചുള്ള പ്രതീക്ഷകൾ ആകാശം മുട്ടിയിരിക്കുകയാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.