പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്ന ആദി എന്ന ചിത്രം ഈ വരുന്ന ജനുവരി 26 മുതൽ കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. ജീത്തു ജോസഫ് രചന നിർവഹിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ മലയാള സിനിമാ പ്രേമികളും പ്രണവ് മോഹൻലാൽ ആരാധകരും ഏറെ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് . ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ഒരു ഫാമിലി ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ആദിയുടെ ട്രൈലെർ, അതുപോലെ തന്നെ ഈ ചിത്രത്തിലെ ഒരു സോങ് വീഡിയോ എന്നിവ ഇതിനോടകം സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി കഴിഞ്ഞിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സിനിമാ പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ആദിയിലെ ഒരു ലൊക്കേഷൻ സ്റ്റിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിക്കുകയാണ്.
ജീത്തു ജോസഫ് ഫേസ്ബുക്കിൽ പങ്കു വെച്ച ഈ ചിത്രത്തിൽ ഷൂട്ടിങ്ങിന്റെ ഇടയിൽ ലൊക്കേഷനിലെ തറയിൽ കിടന്നു വിശ്രമിക്കുന്ന പ്രണവിനെ ആണ് കാണാൻ കഴിയുന്നത്. ചിത്രത്തിലെ നായകൻ ആയിട്ടും, മോഹൻലാൽ എന്ന മഹാ നടന്റെയും മലയാള സിനിമയിലെ എക്കാലത്തെയും വലിയ താരത്തിന്റെയും മകൻ ആയിട്ടും പ്രണവ് കാണിക്കുന്ന ലാളിത്യം ആണ് ഇന്ന് ഏവരുടെയും ചർച്ചാ വിഷയം. ഏറ്റവും ലളിതം ആയ രീതിയിൽ പെരുമാറുന്ന , വിനയത്തോടെ മാത്രം സംസാരിക്കുന്ന പ്രണവ് ഇപ്പോഴേ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഇടയിൽ ഒരു അത്ഭുതം ആയി കഴിഞ്ഞു.
പ്രണവ് അച്ഛന്റെ മകൻ തന്നെ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അപ്പോൾ പ്രണവിന് ഈ നല്ല ഗുണങ്ങൾ ആരിൽ നിന്നാവും കിട്ടിയത് എന്നോർത്തു അത്ഭുതപ്പെടേണ്ടതില്ല എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഏതായാലൂം പ്രണവിന്റെ നായകനായുള്ള ആദ്യത്തെ ചിത്രം സ്‌ക്രീനിൽ എത്തുന്നത് കാത്തിരിക്കയാണ് ആരാധകർ.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025,…
വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന…
അജയന്റെ രണ്ടാം മോഷണം എന്ന ടോവിനോ തോമസ് ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് ജിതിൻ ലാൽ. കഴിഞ്ഞ വർഷം…
This website uses cookies.