[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അന്ന് പോക്കിരിയിലെ പാട്ടിന് ഡാൻസ് കളിച്ചു നടന്നു; ഇന്ന് വിജയ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നു

തമിഴ് സിനിമയിലെ ശ്രദ്ധേയനായ സംവിധായകനാണ് രത്‌ന കുമാർ. ഐപിൽ സമയത്ത് ചെപ്പക് സ്റ്റേഡിയത്തിൽ ഒരു മത്സരത്തിനിടെ നൃത്തം ചെയ്യുന്ന വീഡിയോ അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. വിജയ് ചിത്രമായ പോക്കിരിയിലെ ‘പോക്കിരി പൊങ്കൽ’ എന്ന ഗാനത്തിന് വേണ്ടിയാണ് സംവിധായകൻ ചുവട് വെച്ചത്. വിഡിയോയുടെ ആദ്യ ഭാഗം രത്‌ന കുമാർ നൃത്തം വെക്കുന്നതാണെങ്കിൽ രണ്ടാം ഭാഗത്തിൽ വിജയ് രത്‌ന കുമാറിനെ നന്ദി പറയുന്ന ഭാഗമാണ് കാണാൻ സാധിക്കുക. വിജയ് ചിത്രമായ മാസ്റ്ററിൽ ഭാഗമായതിന് രത്‌ന കുമാറിനോട് ഓഡിയോ ലോഞ്ചിൽ വിജയ് നന്ദി രേഖപ്പെടുത്തുകയുണ്ടായി. മാസ്റ്റർ സിനിമയുടെ തിരക്കഥാ ലോകേഷ് കനഗരാജ്, പൊൻ പാർതിബൻ, രത്‌ന കുമാർ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.

രത്‌ന കുമാർ വളരെ നാളായി വിജയുടെ ഒരു കടുത്ത ആരാധകൻ കൂടിയാണ്. ഒരു നടന്റെ ആരാധകനിൽ നിന്ന് അതേ നടന്റെ സിനിമയുടെ തിരക്കഥ രചിക്കുന്നത് വളരെ പ്രചോദനം നൽകുന്ന ഒന്ന് തന്നെയാണ്. 2 സിനിമ സംവിധാനം ചെയ്ത് ഉയർന്ന് വരുന്ന ഈ സമയത്തും മാസ്റ്റർ സിനിമയുടെ ഭാഗമായി എത്തിയത്തിൽ വിജയ് മാസ്റ്റർ ഓഡിയോ ലോഞ്ചിൽ നന്ദിയോടെ രത്‌ന കുമാറിനെ സ്മരിക്കുകയുണ്ടായി. മെയാദാ മാൻ, ആടൈ എന്നീ ചിത്രങ്ങളാണ് രത്‌ന കുമാർ സംവിധാനം ചെയ്തിരിക്കുന്നത്. മെയാദാ മാൻ ഒരു റൊമാന്റിക് കൊമേഴ്സ്യൽ എന്റർട്ടയിനറായി ബോക്സ് ഓഫീസിൽ വിജയം നേടിയ ചിത്രമാണ്. അമല പോൾ കേന്ദ്ര കഥാപാത്രമായിയെത്തിയ ആടൈ ഗൗരവേറിയതും വളരെ വ്യത്യസ്തമായ പ്രമേയവുമാണ് ചർച്ച ചെയ്തിരുന്നത്. രണ്ട് ചിത്രങ്ങൾക്കും ഒരുപാട് നിരൂപ പ്രശംസകളും അദ്ദേഹത്തെ തേടിയെത്തി.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.