തമിഴ് സിനിമയിലെ ശ്രദ്ധേയനായ സംവിധായകനാണ് രത്‌ന കുമാർ. ഐപിൽ സമയത്ത് ചെപ്പക് സ്റ്റേഡിയത്തിൽ ഒരു മത്സരത്തിനിടെ നൃത്തം ചെയ്യുന്ന വീഡിയോ അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. വിജയ് ചിത്രമായ പോക്കിരിയിലെ ‘പോക്കിരി പൊങ്കൽ’ എന്ന ഗാനത്തിന് വേണ്ടിയാണ് സംവിധായകൻ ചുവട് വെച്ചത്. വിഡിയോയുടെ ആദ്യ ഭാഗം രത്‌ന കുമാർ നൃത്തം വെക്കുന്നതാണെങ്കിൽ രണ്ടാം ഭാഗത്തിൽ വിജയ് രത്‌ന കുമാറിനെ നന്ദി പറയുന്ന ഭാഗമാണ് കാണാൻ സാധിക്കുക. വിജയ് ചിത്രമായ മാസ്റ്ററിൽ ഭാഗമായതിന് രത്‌ന കുമാറിനോട് ഓഡിയോ ലോഞ്ചിൽ വിജയ് നന്ദി രേഖപ്പെടുത്തുകയുണ്ടായി. മാസ്റ്റർ സിനിമയുടെ തിരക്കഥാ ലോകേഷ് കനഗരാജ്, പൊൻ പാർതിബൻ, രത്‌ന കുമാർ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.
രത്‌ന കുമാർ വളരെ നാളായി വിജയുടെ ഒരു കടുത്ത ആരാധകൻ കൂടിയാണ്. ഒരു നടന്റെ ആരാധകനിൽ നിന്ന് അതേ നടന്റെ സിനിമയുടെ തിരക്കഥ രചിക്കുന്നത് വളരെ പ്രചോദനം നൽകുന്ന ഒന്ന് തന്നെയാണ്. 2 സിനിമ സംവിധാനം ചെയ്ത് ഉയർന്ന് വരുന്ന ഈ സമയത്തും മാസ്റ്റർ സിനിമയുടെ ഭാഗമായി എത്തിയത്തിൽ വിജയ് മാസ്റ്റർ ഓഡിയോ ലോഞ്ചിൽ നന്ദിയോടെ രത്‌ന കുമാറിനെ സ്മരിക്കുകയുണ്ടായി. മെയാദാ മാൻ, ആടൈ എന്നീ ചിത്രങ്ങളാണ് രത്‌ന കുമാർ സംവിധാനം ചെയ്തിരിക്കുന്നത്. മെയാദാ മാൻ ഒരു റൊമാന്റിക് കൊമേഴ്സ്യൽ എന്റർട്ടയിനറായി ബോക്സ് ഓഫീസിൽ വിജയം നേടിയ ചിത്രമാണ്. അമല പോൾ കേന്ദ്ര കഥാപാത്രമായിയെത്തിയ ആടൈ ഗൗരവേറിയതും വളരെ വ്യത്യസ്തമായ പ്രമേയവുമാണ് ചർച്ച ചെയ്തിരുന്നത്. രണ്ട് ചിത്രങ്ങൾക്കും ഒരുപാട് നിരൂപ പ്രശംസകളും അദ്ദേഹത്തെ തേടിയെത്തി.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നായകനായി ബിജു മേനോൻ. നവാഗതനായ തമ്പി (അമൽ ഷീല…
കിഷ്കിന്ധാ കാണ്ഡം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് യുവതാരം ആസിഫ് അലി നേടിയത്. ഗുഡ് വിൽ…
കുഞ്ഞി രാമായണം, ഗോദ, മിന്നൽ മുരളി എന്നീ ചിത്രങ്ങൾ ഒരുക്കി മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട സംവിധായകനായ ആളാണ് ബേസിൽ ജോസഫ്.…
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കൽക്കിയുടെ രണ്ടാം ഭാഗം അടുത്ത വർഷം ആരംഭിക്കുമെന്ന് സൂചന. പ്രഭാസ്,…
വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ 'ഹലോ മമ്മി' വിയജകരമായ്…
തമിഴ് സൂപ്പർതാരം സൂര്യ നായകനായ കങ്കുവ എന്ന ബ്രഹ്മാണ്ഡ ചിത്രം നവംബർ പതിനാലിനാണ് ആഗോള റിലീസായി എത്തിയത്. സൂര്യയുടെ കരിയറിലെ…
This website uses cookies.