ജോയ് മൂവീസിന്റെ ബാനറിൽ നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത് ഉർവശി, ബാലു വർഗീസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ചാൾസ് എന്റർപ്രൈസസ്’ എന്ന ചിത്രം തീയേറ്ററുകളിൽ മുന്നേറുകയാണ്. എന്നാൽ സിനിമയെക്കുറിച്ചും തീയേറ്ററുകളിൽ ആളുകൾ കാണാൻ കുറവായതിനെക്കുറിച്ചും ഒരു വിലയിരുത്തൽ നടത്തുകയാണ് മധു ജനാർദനൻ എന്ന പ്രേക്ഷകൻ. മലയാളികൾ ചിത്രം കാണാൻ കയാറാത്തത് എന്തുകൊണ്ടെന്ന് സോഷ്യൽ മീഡിയയിലൂടെ തുറന്നുപറയുകയാണ്. വാക്കുകൾ ഇങ്ങനെ
“ചാൾസ് എന്റെർപ്രൈസസ് എന്നൊരു സിനിമ കേരളത്തിലെ തീയേറ്ററുകളിൽ കളിക്കുന്നുണ്ട്. സാധാരണ കമർഷ്യൽ സിനിമയുടെ ഫോർമുലയോ ട്രീറ്റ്മെന്റോ അല്ല ആ സിനിമയുടേത്. എന്നാൽ മലയാളി ആ സിനിമ കാണാൻ കയറാത്തത് അതുകൊണ്ടല്ല എന്ന് തോന്നുന്നു. നാമജപഘോഷയാത്രക്ക് പോയ മാളികപ്പുറങ്ങളും മല ചവിട്ടാൻ പോയ പുണ്യാത്മാക്കളും ചേർന്നുണ്ടാക്കിയ മതാല്മക മനസ്സ് ഇന്നും കേരള ഭൂമിയിൽ ഊർജിതമായി നിലനിൽക്കുന്നതു കൊണ്ടാണ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ ചില സ്പഥുരണങ്ങളുള്ള ഈ സിനിമയെ മലയാളി തിരസ്കരിക്കുന്നത്.”
കൊച്ചിയിൽ നഗര പ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാരിയായി ചിത്രത്തിലുടനീളം നിറഞ്ഞാടുകയാണ് ഉർവ്വശി. അന്ധമായ ഭക്തിയിൽ ജീവിക്കുന്ന ഗോമതിയും അതിന് നേരെ വിപരീതമായുള്ള ബാലുവർഗ്ഗീസ് അവതരിപ്പിച്ച രവി എന്ന മകൻ കഥാപാത്രവും ചേർന്ന് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് സിനിമയിൽ. സുഭാഷ് ലളിത സുബ്രഹ്മണ്യൻ തന്റെ ആദ്യ ചിത്രം വ്യത്യസ്തമായി തന്നെ പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ടെന്നത് കണ്ടിറങ്ങുന്ന ഓരോരുത്തരും സാക്ഷ്യപ്പെടുത്തുന്നു. പുരാതനമായ ഒരു ഗണപതി വിഗ്രഹത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിത്രത്തിനായി ഒരുക്കിയ ഗാനങ്ങൾ എല്ലാം തന്നെ സിനിമയുടെ തീയറ്റർ കാഴ്ച്ചയ്ക്ക് മിഴിവാകുന്നുണ്ട്. കഥാഗതിക്കനുസരിച്ചുള്ള ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും പ്രൊഡക്ഷൻ ഡിസൈനിങ്ങുമെല്ലാം ചേർന്ന് മികച്ചരീതിയിൽ പ്രേക്ഷകർക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കുകയാണ്. ചിത്രത്തിന്റെ ഒടിടി അവകാശം നേരത്തെ ആമസോൺ പ്രൈം സ്വന്തമാക്കിയത് വാർത്താ പ്രാധാന്യം നേടിയിരുന്നു.
കലൈയരസൻ ,ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് . തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.