യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന് ജന്മദിന സമ്മാനമായി ഒരു സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ് ആയ നയൻ ഒരുക്കിയ ടീം. ബിഗ് ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രമായ നയൻ ഈ വരുന്ന നവംബർ മാസത്തിൽ റിലീസ് ചെയ്യും. സ്റ്റൈലിഷ് ലുക്കിൽ ഉള്ള പൃഥ്വിരാജ് സുകുമാരന്റെ ഒരു പോസ്റ്റർ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. വരുന്ന നവംബർ പതിനാറിന് ഈ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രശസ്ത സംവിധായകൻ കമലിന്റെ മകനായ ജെനുസ് ഒരുക്കിയ ഈ ബിഗ് ബജറ്റ് പരീക്ഷണ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
പൃഥ്വിരാജ് ആരംഭിച്ച പുതിയ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ നിർമ്മാണ സംരംഭമാണ് നയൻ. അദ്ദേഹത്തിന്റെയും ഭാര്യ സുപ്രിയയുടെയും നേതൃത്വത്തിൽ ഉള്ള ഈ പുതിയ പ്രൊഡക്ഷൻ കമ്പനിയോടൊപ്പം ഈ ചിത്രത്തിൽ സഹകരിക്കുന്നത് ആഗോള ഭീമന്മാരായ സോണി പിക്ചർസ് ആണ്. സോണി പിക്ചർസ് ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് നയൻ. പൃഥ്വിരാജ് സുകുമാരന് പുറമെ പ്രകാശ് രാജ്, മമത മോഹൻദാസ്, വമിഖ ഗബ്ബി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹം ഒരു ഐ എസ് ആർ ഓ ശാസ്ത്രജ്ഞൻ ആയാണ് അഭിനയിക്കുന്നത്. കേരളത്തിലും ഹിമാലയത്തിലുമായാണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. അഭിനന്ദം രാമാനുജൻ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നത് ഷാൻ റഹ്മാനും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദും ആണ്. ഇപ്പോൾ തന്റെ ആദ്യ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ഷൂട്ടിംഗ് തിരക്കിലാണ് പൃഥ്വിരാജ് സുകുമാരൻ.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.