സംഘപരിവാർ അനുകൂലികളുടെ വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി ആ ആർ റഹ്‌മാൻ. ഗൗരി ലങ്കേഷ് വധത്തെ തുടർന്ന് ഇതല്ല എന്റെ ഇന്ത്യ എന്നും എന്റെ ഇന്ത്യക്കായി കാത്തിരിക്കുകയാണെന്നും എ ആർ റഹ്മാൻ പ്രതികരിച്ചിരുന്നു. സോഷ്യൽ മീഡിയയിലും മറ്റും ഏറെ വൈറൽ ആയിരുന്നു എ ആർ റഹ്മാന്റെ ഈ പ്രസ്താവന.
ആ സാഹചര്യത്തിൽ ആണ് സംഘപരിവാർ അനുകൂലികൾ എആർ റഹ്മാനെതിരെ സൈബർ ആക്രമണം അഴിച്ചു വിട്ടത്. അങ്ങനെയാണെങ്കിൽ പാകിസ്താനിലേക്ക് നാടുകടക്കൂ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു സംഘപരിവാർ പ്രവർത്തകർ എ ആർ റഹ്‌മാനെതിരെ സൈബർ ആക്രമണം അഴിച്ചു വിട്ടത്.
പക്ഷെ സൈബർ ആക്രമണത്തിന് ചുട്ട മറുപടിയാണ് എ ആർ റഹ്മാൻ നൽകിയത്.
“ലോകത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ത്യ. ഈ രാജ്യം എങ്ങനെ ഇങ്ങനെയായെന്നത് ഒരു അത്ഭുതമാണ്. ഇതിന്റെ അടുത്ത ഘട്ടം കണ്ടെത്താനാണ് നാം പരിശ്രമിക്കേണ്ടത്. പക്ഷെ ചിലർ അത് നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യം വളരെ സങ്കീർണമാണ്. വളരെ വിഭിന്നമായ സംസ്കാരങ്ങളിൽ നിന്നുമാണ് നാം വരുന്നത്. പക്ഷെ ഇന്ത്യ എന്ന വികാരമാണ് നമ്മെ ഒന്നിച്ച് നിർത്തുന്നത്.” എ ആർ റഹ്‌മാൻ പ്രതികരിച്ചു.
തനിക്ക് ഗൗരി ലങ്കേഷിനെ അറിയില്ല. ഒരു റെക്കോഡിംഗിനിടെയാണ് അവര്‍ കൊല്ലപ്പെട്ട വാര്‍ത്ത അറിയുന്നതെന്നും റഹ്മാന്‍ പറഞ്ഞു. അത് തന്നിലെ സംഗീതജ്ഞന്റെ ഹൃദയത്തെ ഞെട്ടിച്ചു. ഇന്ത്യ ഗാന്ധിയുടെ രാജ്യമാണ്. ഈ ഒരു ക്രൂരത നടന്നത് തന്റെ രാജ്യത്താണെന്ന് അറിഞ്ഞപ്പോള്‍ വല്ലാതെ ചൂളിപ്പോയെന്നും റഹ്മാന്‍ കൂട്ടിച്ചേർത്തു.
ധരിദ്രരെയും നിഷ്കളങ്കരേയും ഉപദ്രവിക്കുന്ന ഭരണകൂടമായിരിക്കരുത് ഇന്ത്യയുടേത്. കാലാകാരന്മാർ തങ്ങളുടേതായ കലയിൽ സമാധാനം സ്ഥാപിക്കാൻ ശ്രമിക്കണം. എല്ലാവർക്കും തുല്യപരിരക്ഷ നൽകുന്ന രാജ്യമായിരുന്നു ഇന്ത്യ എന്നും എ ആർ റഹ്മാൻ അഭിപ്രായപ്പെട്ടു.
സ്ലം ഡോഗ് മില്ലിണയെർ എന്ന സിനിമയിലൂടെ ഇന്ത്യക്ക് ഓസ്‌കർ അവാർഡ് നേടിക്കൊടുത്ത് രാജ്യത്തിന്റെ യശസ്സ് ലോകത്തിനുമുന്നിൽ ഉയർത്തിക്കാട്ടിയ പ്രതിഭയാണ് എ ആർ റഹ്മാൻ.റഹ്‌മാനെതിരെ ഉണ്ടായ സൈബർ ആക്രമണം കലയെ സ്നേഹിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപമാനമുളവാക്കുന്നതാണ്
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
This website uses cookies.