റംസാൻ നോയമ്പ് ആയതിനാൽ ഏപ്രിൽ മാസത്തിൽ മലയാള ചിത്രങ്ങളുടെ തീയേറ്റർ റിലീസ് ഉണ്ടാവില്ല എന്നത് കൊണ്ട് തന്നെ ഒടിടിയിൽ ഇത്തവണ മലയാള ചിത്രങ്ങളുടെ റിലീസ് പെരുമഴയാണ് ഒരുങ്ങുന്നത്. ഇന്ന് മുതൽ തന്നെ പ്രമുഖ താരങ്ങളുടെ ചിത്രങ്ങൾ ഒടിടി സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. ഏപ്രിലിൽ ഒടിടിയിൽ വരുന്ന ചിത്രങ്ങളിൽ നേരിട്ടുള്ള ഒടിടി റിലീസുമുണ്ട്, അതുപോലെ തീയേറ്ററിൽ ഒരു മാസം പ്രദർശിപ്പിച്ചതിനു ശേഷം ഒടിടി റിലീസ് ആയെത്തുന്ന പുതിയ ചിത്രങ്ങളുമുണ്ട്. കുഞ്ചാക്കോ ബോബൻ അഭിനയിച്ച, മികച്ച നിരൂപക പ്രശംസ നേടിയ പട എന്ന ചിത്രം ഇന്ന് മുതൽ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നുണ്ട്. ഏപ്രിൽ എട്ടിന് ടോവിനോ തോമസിന്റെ നാരദനും, ഏപ്രിൽ പതിനഞ്ചിനു ഷെയിൻ നിഗം നായകനായ വെയിൽ എന്ന ചിത്രവും ആമസോണിൽ സ്ട്രീം ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.
ദുൽഖർ നായകനായ തമിഴ് ചിത്രമായ ഹേ സിനാമിക ഏപ്രിൽ ഒന്നിന് നെറ്റ്ഫ്ലിക്സിൽ എത്തുമ്പോൾ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം അതേ ദിവസം ഹോട്ട് സ്റ്റാറിൽ വരും. മമ്മൂട്ടിയുടെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസ് ആയ പുഴു ഏപ്രിൽ എട്ടിന് സോണി ലൈവിൽ എത്തുമെന്നാണ് സൂചന. അതുപോലെ തന്നെ മോഹൻലാലിന്റെ ട്വൽത് മാൻ എന്ന ചിത്രം ഏപ്രിൽ പതിനാലിന് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യുമെന്നും വാർത്തകൾ പറയുന്നു. അർജുൻ അശോകന്റെ മെമ്പർ രമേശൻ എന്ന ചിത്രം ഏപ്രിൽ ഒന്നിന് സീ ഫൈവിൽ സ്ട്രീമിങ് തുടങ്ങുമ്പോൾ, ബിബിൻ ജോർജ് നായകനായ തിരിമാലി അതേ ദിവസം മനോരമ മാക്‌സിൽ ആണ് എത്തുക. പ്രഭാസ് നായകനായ ബ്രഹ്മാണ്ഡ ചിത്രം രാധേ ശ്യാമും ഏപ്രിൽ ഒന്നിന് ആമസോൺ പ്രൈം സ്ട്രീമിങ് ആരംഭിക്കും.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.