സിനിമയെന്ന മോഹവും പേറിനടക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കഥയാണ് റിമാ ദാസ് എന്ന കലാകാരിയുടേത്. സിനിമ നടി ആകണമെന്ന് അതിയായ ആഗ്രഹമായി ആസ്സാമിൽ നിന്നും മുംബൈയിലേക്ക് വണ്ടി കയറിയ റീമാ ദാസ്, പല വാതിലുകളും മുട്ടിയെങ്കിലും പലരും അവരെ അവഗണിച്ചു. അസ്സം സ്വദേശിയായതിനാൽ തന്നെ ഹിന്ദി ഭാഷയിലുള്ള പ്രാവീണ്യം കുറവായതാണ് പലയിടങ്ങളിലും റിമയ്ക്ക് തടസ്സമായിരുന്നത്. ഇങ്ങനെ തുടർച്ചയായി നേരിട്ട തടസ്സങ്ങളെല്ലാം തന്നെ റിമയുടെ സിനിമ മോഹങ്ങൾക്ക് വലിയ വിള്ളൽ വീഴ്ത്തുകയായിരുന്നു. വൈകാതെ തന്നെ റിമ ഡിപ്രഷനിലേക്ക് വഴുതി വീണു. അതിൽനിന്നും മോചിതയാകാൻ റിമയ്ക്ക് വളരെയധികം സമയം വേണ്ടിവന്നു. എന്നിരുന്നാലും തന്റെ പോരാട്ടത്തിൽ നിന്നും പിന്നോട്ട് പോകുവാൻ അവർ തയ്യാറായിരുന്നില്ല. മുംബൈയിൽ തന്നെ താമസിച്ച് ചെറിയ ജോലികൾ ചെയ്ത് തന്റെ മനോനില പതിയെ പഴയത് പോലെ ആക്കുവാൻ റിമ ശ്രമിച്ചു.
തനിക്കു മുൻപിൽ തന്റെ ഗ്രാമവും അവിടുത്തെ നിരവധി കഥകളും പറയാനുണ്ട് എന്ന് മനസ്സിലാക്കിയ റിമ, ആസാമിലേക്ക് തിരിച്ചു. തന്റെ ഗ്രാമത്തെ ക്യാമറയ്ക്കുള്ളിൽ ആകുവാൻ ഇത്തവണ സംവിധായികയായിട്ടാണ് റിമ ആസാമിലേക്ക് കടന്നുചെന്നത്. റിമയുടെ തീവ്രമായ ആഗ്രഹത്തിനു കൂട്ടായി റിമയുടെ കസിനും ഒപ്പമുണ്ടായിരുന്നു. ഒരു സിനിമ സ്കൂളിലും പഠിക്കാത്ത റിമ ഒരുക്കിയ ചിത്രത്തിൽ അണിയറയിൽ പ്രവർത്തിച്ചത് ആവട്ടെ റിമയും റിമയുടെ കസിനും മാത്രം. അങ്ങന താൻ നേരിട്ട തിരിച്ചടികളിൽ നിന്നും ഉയർത്തെഴുന്നേറ്റ റീമയെയാണ് ഇന്ന് അറുപത്തിയഞ്ചാം ദേശീയ അവാർഡിൽ മികച്ച ചിത്രസംയോജക ഉൾപ്പെടെ നിരവധി അവാർഡുകൾക്ക് അർഹയാക്കിയത്. മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ വില്ലേജ് റോക്സ്റ്റാർസ് എന്ന ചിത്രത്തിലൂടെയാണ് തന്റെ നാട്ടിലേക്ക് ദേശീയ അവാർഡുകൾ റിമ കൊണ്ടുപോകുന്നത്. ചിത്രത്തിലെ പ്രകടനത്തിലൂടെ ബനിത ദാസ് എന്ന കൊച്ചുമിടുക്കി മികച്ച ബാലതാരമായും അവർഡിനർഹയായി. സംവിധാനം മുതൽ പ്രൊഡക്ഷൻ ഡിസൈൻ വരെ എല്ലാം ഒറ്റയ്ക്ക് ചെയ്തു തന്നെ തഴഞ്ഞവർക്കുള വലിയ മറുപടി ദേശീയ അവാർഡിലൂടെ നൽകിയ ദാസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സിനിമാ സ്വപ്നം കാണുന്നവർക്ക്, അതിനായി പ്രവർത്തിക്കുന്നവർക്ക് എല്ലാം ഊർജ്ജം പകരുന്നതാണ് റിമാ ദാസിന്റെ ഈ ജീവിതം.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.