കംപ്ലീറ്റ് ആക്ടർ മോഹൻലാൽ കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ്. ആന്ധ്രയിലും കർണാടകയിലും തമിഴ് നാട്ടിലും അതുപോലെ നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലും വമ്പൻ മാർക്കറ്റുള്ള സൂപ്പർ താരമാണ് മോഹൻലാൽ. ഒരുപാട് വർഷങ്ങൾക്കു മുൻപേ തന്നെ മോഹൻലാൽ കേരളത്തിന് പുറത്തു വളരെയധികം പ്രശസ്തനാണ്. ഇപ്പോഴിതാ ആന്ധ്ര സ്വദേശിയായ ഒരു കടുത്ത മോഹൻലാൽ ആരാധകനാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ മകൻ തന്റെ അച്ഛനെ കുറിച്ച് പറഞ്ഞു കൊണ്ട് ഇട്ട ട്വിറ്റെർ പോസ്റ്റ് ഏറെ ശ്രദ്ധ നേടുകയാണ്. അതിനു മോഹൻലാൽ കൊടുത്ത മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ശ്രീപതി ഹരിബാബു എന്ന വിജയവാഡ സ്വേദേശിയായ ആളാണ് തന്റെ അച്ഛന്റെ മോഹൻലാൽ ആരാധനയെ കുറിച്ച് പറയുന്നത്. തന്റെ അച്ഛൻ താങ്കളുടെ വളരെ വലിയ ആരാധകനാണെന്നും 25 വർഷം മുൻപ് അച്ഛൻ തന്റെ കല്യാണക്കുറി താങ്കളുടെ വിലാസം കണ്ടു പിടിച്ചു അയച്ചിരുന്നു എന്നും ശ്രീപതി ട്വിറ്ററിലൂടെ മോഹൻലാലിനോട് പറയുന്നു. മാർച്ച് ഒന്നിന് ശ്രീപതി ഇട്ട ട്വിറ്റെർ പോസ്റ്റിൽ പറയുന്നത് അന്ന് തന്റെ അച്ഛന്റെ ജന്മദിനമായിരുന്നു എന്നും കൂടിയാണ്.
അതിനു മറുപടിയായി മോഹൻലാൽ ശ്രീപതിയുടെ അച്ഛന് സന്തോഷകരമായ ഒരു ജന്മദിനം ആശംസിക്കുകയും ചെയ്തു. അദ്ദേഹത്തിന് എല്ലാ സന്തോഷവും ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നും മോഹൻലാൽ തന്റെ മറുപടി ട്വീറ്റിൽ പറയുന്നു. തന്റെ അച്ഛൻ മോഹൻലാലിന്റെ ചിത്രത്തിന് മുന്നിലിരിക്കുന്ന ഒരു ഫോട്ടോയും ശ്രീപതി പങ്കു വെച്ചിട്ടുണ്ട്. ഹരിബാബു ശ്രീപതി എന്നാണ് ഈ കടുത്ത മോഹൻലാൽ ആരാധകനായ ആന്ധ്ര സ്വദേശിയുടെ പേര്. മോഹൻലാലിന്റെ ചിത്രം ലാമിനേറ്റ് ചെയ്ത് തന്റെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന അദ്ദേഹം ആ ചിത്രവുമായി ബന്ധപ്പെട്ട തന്റെ മധുരമായ ഓർമകളും ഫേസ്ബുക് വഴി പങ്കു വെച്ചിട്ടുണ്ട്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.