പ്രണവ് മോഹൻലാൽ സിനിമാലോകത്തിലേക്ക് നായകനായി അരങ്ങേറിയ ‘ആദി’ ജനഹൃദയം കീഴടക്കി മുന്നേറുമ്പോൾ ആദിയെ നേരിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ഒരു ആരാധകൻ. സൂപ്പർ താരത്തിന്റെ മകനായി പിറന്നിട്ടും താരജാഡ ഇല്ലാതെ സാധാരണക്കാരനെ പോലെ ജീവിക്കുന്ന പ്രണവിനെ നമുക്കെല്ലാവർക്കും സുപരിചതമാണ്. തന്റെ ആദ്യചിത്രം സൂപ്പർഹിറ്റായി മുന്നേറുമ്പോഴും ആ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് ആരാധകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത ചിത്രത്തിൽ നിന്നും വ്യക്തമാകുന്നത്.
തന്റെ ആദ്യചിത്രമാണ് റിലീസ് ആകുന്നതെന്ന ആകുലതകൾ ഒന്നും ഇല്ലാതെ റിലീസ് ദിവസം തന്നെ ഹിമാലയത്തിലേക്ക് യാത്ര പോയ ഒരേ ഒരു നടനെ ഉള്ളു എന്ന് നിസംശയം പറയാവുന്നതാണ്. യാത്രയ്ക്കിടെ ഋഷികേഷിൽ വെച്ചാണ് ജിബിൻ എന്ന ആരാധകൻ തന്റെ പ്രിയ താരത്തെ കണ്ടിരിക്കുന്നത്. ആരാധകർക്ക് മുമ്പിൽ താരജാഡകളൊന്നുമില്ലാതെ ചെറു പുഞ്ചിരിയോടെയാണ് പ്രണവ് നിൽക്കുന്നതും ചിത്രങ്ങളിൽ കാണാവുന്നതാണ്.
മക്കളെ ഒരു ജിന്നിനെ ഋഷികേശിൽ വെച്ച് അവിചാരിതമായി കണ്ടുമുട്ടി. നമ്മുടെ പ്രണവ് മോഹൻലാലിനെ. ആദി റിലീസിന്റെ അന്ന് പുള്ളി ഹിമാലയത്തിലൂടെ നടക്കുന്ന വീഡിയോ കണ്ടപ്പോൾ അന്ന് ആ വീഡിയോയുടെ താഴെ കമന്റ് ആയി ഞാൻ പറഞ്ഞിരുന്നു എന്നെങ്കിലും ഇതുപോലെ ഒരു യാത്രയിൽ പ്രണവിനെ കണ്ടുമുട്ടുമെന്ന്. അതുപ്പോലെതന്നെ സംഭവിച്ചു. ദൈവത്തിന് നന്ദി. ഒരു ജാഡയുമില്ലാത്ത ഒന്നൊന്നര ജിന്ന്- എന്നായിരുന്നു ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആശീർവാദ് ഫിലിംസിന്റെ ബാനറിൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. സിദ്ധിഖ്, ലെന,അനുശ്രീ, ജഗപതി ബാബു, ഷറഫുദ്ദീന്‍, മേഘനാഥന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.