[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ തീയേറ്ററുകളിൽ നിറഞ്ഞ സദസുകളിൽ പ്രദശനം തുടരുകയാണ്. നടനും സംവിധായകനുമായ വിനീത് കുമാർ ഒരുക്കിയ ഈ ചിത്രം ഒരു ഫുൾ ഓൺ ഫാമിലി എന്റർടൈനറാണ്. ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തായ രാജേഷ് രാഘവനും, ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപുമാണ്.

കോമഡിയും റൊമാന്‍സും സെന്റിമെന്റ്സുമൊക്കെയായി ദിലീപ് ഗംഭീര പ്രകടനാമാണ് പവിയിലൂടെ നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ, ദിലീപ് അവതരിപ്പിക്കുന്ന പവി എന്ന കെയർ ടേക്കറിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. മധ്യ വയസ്കനും അവിവാഹിതനുമായ പവി കൊച്ചി നഗരത്തിലെ ഒരു ആഡംബര ഫ്ലാറ്റ് സമുച്ചയത്തിന്റെ കെയർ ടേക്കറാണ്. അവിടുത്തെ എല്ലാമെല്ലാമായി ഓടി നടക്കുന്ന പവിയുടെ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് പല പല സാഹചര്യങ്ങളിൽ അഞ്ച് പെണ് കുട്ടികൾ കടന്ന് വരികയും, അവർ അയാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ പുതുമുഖ നായികമാർ. ഇവരെ കൂടാതെ ജോണി ആന്റണി, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.

ഛായഗ്രഹകൻ – സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് – അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ, എഡിറ്റർ -ദീപു ജോസഫ്, സംഗീതം – മിഥുൻ മുകുന്ദൻ, ഗാനരചന – ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ്‌ ഹെഡ് – റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ – നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ – രഞ്ജിത് കരുണാകരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാകേഷ് കെ രാജൻ,കോസ്റ്റ്യൂം – സഖി എൽസ, മേക്കപ്പ് -റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ – ശ്രീജിത്ത്‌ ശ്രീനിവാസൻ, പി. ആർ. ഓ – എ. എസ്. ദിനേശ്, സ്റ്റിൽസ് – രാംദാസ് മാത്തൂർ, ഡിസൈൻസ് – യെല്ലോ ടൂത്ത്‌, ഡിജിറ്റൽ മാർക്കറ്റിംഗ് – സുജിത് ഗോവിന്ദൻ, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.