സൂര്യയെ നായകനാക്കി സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എൻ.ജി.ക്കെ’. സൂര്യയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘താന സെർന്താ കൂട്ടം’. സെൽവരാഘവന്റെ റീലീസിനായി ഒരുങ്ങുന്ന ചിത്രമാണ് ‘നെഞ്ചം മരപ്പതിലയ്’. സൂര്യയും- സെൽവരാഘവനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ സിനിമ പ്രേമികളും ആരാധകരും ഒരെപ്പോലെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘എൻ.ജി.ക്കെ’. സായ് പല്ലവിയും, രാകുൽ പ്രീതുമാണ് നായികമാരായി പ്രത്യക്ഷപ്പെടുന്നത്. കെ. വി ആനന്ദ് ചിത്രമായ സൂര്യ37 ന്റെ ഷൂട്ടിംഗ് തിരക്കിലാണ് സൂര്യ, മോഹൻലാൽ- സൂര്യ ആദ്യമായി ഒന്നിക്കുന്ന ചിത്രം ലണ്ടനിൽ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ‘തീരൻ അധികാരം ഒൻട്രാ’ എന്ന ചിത്രത്തിന് ശേഷം എസ്. ആർ പ്രഭു നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘എൻ.ജി.ക്കെ’.
ചിത്രത്തിന്റെ ആദ്യ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിച്ചിരുന്നു. ചെഗുവേരയുടെ മുഖ സാദൃശ്യമുള്ള ലുക്കിലായിരുന്നു സൂര്യ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുമായി നിർമ്മാതാവ് എസ്. ആർ പ്രഭു വന്നിരിക്കുകയാണ്. തന്റെ ട്വിറ്റർ അക്കൗണ്ടിൽ എൻ.ജി.ക്കെ സിനിമയുടെ പുതിയ അപ്ഡേറ്റ് സൂര്യയുടെ പിറന്നാൾ ദിനത്തിൽ ഉണ്ടാവുമെന്നാണ് എസ്.ആർ പ്രഭു പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ അല്ലെങ്കിൽ പുതിയ പോസ്റ്റർ ആയിരിക്കും സൂര്യയുടെ പിറന്നാൾ ദിനത്തിൽ പുറത്തുവിടുക എന്നാണ് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു പരീക്ഷണ ചിത്രം എന്ന നിലയിൽ സിനിമ പ്രേമികൾക്ക് ഒരു പുത്തൻ സിനിമ അനുഭവം തന്നെയായിരിക്കും. തമിഴ് നാട്ടിലെ രാഷ്ട്രീയം തന്നെയാണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നത്. എൻ.ജി.ക്കെ യുടെ സംഗീതം ഒരുക്കിയിരിക്കുന്നത് യുവാൻ ശങ്കർ രാജയാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശിവകുമാർ വിജയനാണ്. പ്രവീനാണ് എഡിറ്റിംഗ് വർക്കുകൾ ചെയ്തിരിക്കുന്നത്. വിജയ് നായകനാവുന്ന ‘സർക്കാർ’ സിനിമയോടൊപ്പം ദിവാലിക്ക് ‘എൻ.ജി.ക്കെ’ പ്രദർശനത്തിനെത്തും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.