വിനീത് ശ്രീനിവാസനെ നായകനാക്കി അൻവർ സാദിഖ് ഒരുക്കിയ പുതിയ ചിത്രമാണ് മനോഹരം. ഓർമ്മയുണ്ടോ ഈ മുഖം എന്ന വിനീത് ശ്രീനിവാസൻ ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച അൻവർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ഈ ചിത്രത്തിന്റെ വളരെ മനോഹരമായ ഒരു ഗാനത്തിന്റെ ടീസർ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. സഞ്ജീവ് ടി ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ട്രൈലെർ തുടങ്ങിയവ വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത മനോഹരത്തിന്റെ ട്രൈലെർ വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്.
മനു എന്ന് പേരുള്ള വിനീത് ശ്രീനിവാസൻ കഥാപാത്രത്തിന്റെ ചുറ്റുമാണ് ഈ ചിത്രം സഞ്ചരിക്കുന്നത് എന്ന് ട്രൈലെർ നമ്മളോട് പറയുന്നു. അതുപോലെ തന്നെ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ശുദ്ധ ഹാസ്യവും പ്രണയവും ആവേശവുമെല്ലാം നിറഞ്ഞ ഒരു ചിത്രമായിരിക്കും മനോഹരം എന്ന ഫീൽ ആണ് ട്രൈലെർ നൽകുന്നത്. വിനീത് ശ്രീനിവാസനൊപ്പം ബേസിൽ ജോസെഫ്, ഇന്ദ്രൻസ്, അപർണ ദാസ്, ദീപക് എന്നിവരും ഈ ചിത്രത്തിലെ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ചക്കാലക്കൽ ഫിലിമ്സിന്റെ ബാനറിൽ ജോസ് ചക്കാലക്കൽ , സുനിൽ എ കെ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ അൻവർ സാദിഖ് തന്നെയാണ്. പേര് പോലെ തന്നെ വളരെ മനോഹരമായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതുവരെ റിലീസ് ചെയ്ത പോസ്റ്ററുകളും ട്രെയ്ലറും സോങ് ടീസറുമെല്ലാം നമ്മുക്ക് തരുന്നത്. ഈ മാസം അവസാനം മനോഹരം തീയേറ്ററുകളിൽ എത്തും.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.