ഇന്ത്യൻ സിനിമാ ലോകത്ത് വമ്പൻ ചിത്രങ്ങളുടെ അരങ്ങ് കൊഴുക്കുകയാണ്. സൽമാൻ ഖാനും, ഷാറുഖ് ഖാനും അമീറും തുടങ്ങി ബോളീവുഡിലെ വമ്പൻ താരങ്ങൾ എല്ലാം തന്നെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുമായി എത്തുമ്പോഴാണ് ഇത്തരമൊരു വാർത്ത എത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബാഹുബലി തെലുങ്ക് ചിത്രമായിരുന്നിട്ട് കൂടി തീയേറ്ററുകളിൽ സൃഷ്‌ടിച്ച പ്രകമ്പനം തന്നെയാണ് ഇത്തരത്തിൽ ബിഗ് ബജറ്റ് ചിത്രങ്ങളിലേക്ക് സിനിമാ ലോകത്തെ ആകരർഷിക്കുന്നതും.
പക്ഷെ ഇത്തവണ ഏറെ വ്യത്യസ്തമായൊരു ബിഗ് ബജറ്റ് ചിത്രത്തിന്റെ വാർത്തകളാണ് പുറത്ത് വരുന്നത്. ഏതാണ്ട് 300 കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ നായകനല്ല നായികയ്‍ക്കാണ് പ്രാധാന്യം. സൂപ്പർ ഹീറോ കഥപറയുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുക എന്നാണ് വിവരം. ചിത്രത്തിൽ വുമൺ സൂപ്പർ ഹീറോയായി എത്തുക ബോളീവുഡിന്റെ താരറാണിയായ ദീപിക പദുകോൺ ആയിരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
വണ്ടർ വുമൺ ഉൾപ്പടെയുള്ള ചിത്രങ്ങൾ ഹോളീവുഡിൽ ഉൾപ്പടെ വലിയ വിജയം സൃഷ്‌ടിച്ച സമയത്താണ് ബോളീവുഡിൽ നിന്നും ഇത്തരമൊരു വാർത്ത എത്തുന്നത്. ക്രിഷ് പോലുള്ള വമ്പൻ സൂപ്പർ ഹീറോ മൂവീസ് എത്തിയിട്ടുണ്ട് എങ്കിലും സ്ത്രീകഥാപാത്രത്തെ ആസ്പദമാക്കിയുള്ളത് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. അതിനാൽ തന്നെ വാർത്ത വന്നത് മുതൽ ബോളീവുഡ് പ്രേക്ഷക ലോകവും വലിയ കാത്തിരിപ്പിൽ തന്നെയാണ്. എന്നാൽ ചിത്രത്തിന്റെ സംവിധായകന്റെയോ മറ്റ് അണിയറ പ്രവർത്തകരുടെയോ വിവരങ്ങൾ ഒന്നും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ദീപികയുടേതായി മുൻപ് പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രം പദ്മാവത് ആണ്. ചിത്രം വലിയ വിജയമായി മാറിയിരുന്നു. ചിത്രത്തിൽ മികച്ച പ്രകടനമാണ് ദീപിക കാഴ്ച വച്ചതും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.