സണ്ണി വെയ്നെ നായകനാക്കി നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് അനുഗ്രഹീത ആന്റണി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സണ്ണിയുടെ സുഹൃത്ത് കൂടിയായ ദുൽഖർ സൽമാനാണ് ഇന്നലെ പുറത്തുവിട്ടത്. നവീൺ ടി. മണിലാലാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. ജിഷ്ണു ആർ നായരും അശ്വിൻ പ്രകാശ് എന്നിവർ ചേർന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. 96 എന്ന തമിഴ് ചിത്രത്തിലൂടെ സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ മനസ്സ് കീഴടക്കിയ ഗൗരി ജി കിഷനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അനുഗ്രഹീത ആന്റണി എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമയിലേക്ക് ചുവടുവെക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ പ്രതീക്ഷ നൽകുന്നതാണ്.
നായകനെയും നായികയും കേന്ദ്രികരിച്ചു ഒരു റൊമാന്റിക് ഫീൽ പോസ്റ്റർ സമ്മാനിക്കുന്നുണ്ട്. ഒരുപാട് വൈകാരിക രംഗങ്ങളും ഫാന്റസിയും കോർത്തിണക്കികൊണ്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. സണ്ണി വെയ്നിന്റെ പ്രണയിനിയായാണ് ഗൗരി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവർ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. അനുഗ്രഹീത ആന്റണി എന്ന ചിത്രത്തിൽ ഒരു പട്ടിയും ഒരു ഒഴിച്ചു കൂടാനാവാത്ത ഒരു കഥാപാത്രമായി വരുന്നുണ്ട്. സെൽവകുമാറാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് അർജ്ജുൻ ബെനാണ്. അരുൺ മുരളീധരനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.