ഇന്നലെയാണ് സൗത്ത് ഇന്ത്യൻ മെഗാ സ്റ്റാർ ചിരഞ്ജീവി നായകനായ സെയ്‌റ നരസിംഹ റെഡ്ഢി എന്ന ചിത്രം റിലീസ് ചെയ്തത്. വമ്പൻ പ്രേക്ഷക പ്രതികരണം നേടിയെടുത്ത ഈ ബ്രഹ്മാണ്ഡ ചിത്രം ബോക്സ് ഓഫീസിലും കിടിലൻ ഓപ്പണിങ് ആണ് നേടിയെടുത്തത്. ആന്ധ്ര പ്രദേശിലും തെലുങ്കാനയിലുമെല്ലാം റെക്കോർഡ് കളക്ഷൻ നേടിയെടുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഏതാണ്ട് എല്ലാ ഷോകളും അവിടെ ഹൗസ്ഫുൾ ആയിരുന്നു. ഇപ്പോഴിതാ ആദ്യ ദിവസം തന്നെ ഈ ചിത്രം കാണാൻ പോയ ആന്ധ്രയിലെ ഏഴു പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ് ആന്ധ്ര പോലീസ് ഡിപ്പാർട്ടമെന്റ്. ജോലി സമയത്തു സിനിമ കാണാൻ പോയതിനു ആണ് അവർക്കു സസ്‌പെൻഷൻ ലഭിച്ചിരിക്കുന്നത്. തങ്ങൾ ചിത്രം കാണാൻ പോയ വിവരം അതിലൊരു പോലീസുകാരൻ തന്നെയാണ് ഫോട്ടോ എടുത്തു സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തു പുറം ലോകത്തെ അറിയിച്ചത് എന്നതാണ് രസകരമായ വസ്തുത.
ലീവിന് ആപ്പ്ളിക്കേഷൻ നൽകാതെ ആണ് ഇവർ ചിത്രം കാണാൻ എത്തിയത് എന്നതാണ് ഇവർക്ക് മേൽ ഉള്ള കുറ്റം. അവർ പോസ്റ്റ് ചെയ്ത ചിത്രം കുർണൂൽ എസ് പി ആയ കെ ഫകീരപ്പയുടെ മുന്നിൽ എത്തുകയും അദ്ദേഹം ഈ വിഷയത്തെ കുറിച്ച് അന്വേഷണം നടത്താൻ തന്റെ താഴെ ഉള്ള ഓഫീസർമാരോട് ആവശ്യപ്പെടുകയുമായിരുന്നു. മറ്റു പോലീസ് ഉദ്യോഗസ്ഥർ തിരക്കിട്ടു ഗാന്ധി ജയന്തി പരിപാടികൾ നടത്താൻ ഓടി നടക്കുമ്പോൾ ആണ് ഈ ഏഴു സബ് ഇൻസ്‌പെക്ടർമാർ ജോലി ചെയ്യാതെ സിനിമ കാണാൻ പോയത് എന്നതാണ് മേലുദ്യോഗസ്ഥരെ ചൊടിപ്പിച്ചത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.