യുവതാരങ്ങള്ക്കിടയിലെ ഏറ്റവും വലിയ ക്രൌഡ് പുള്ളര് ആണ് ദുല്ഖര് സല്മാന്. മെഗാസ്റ്റാര് മമ്മൂട്ടിയുടെ മകന് എന്ന പേരില് വെള്ളിത്തിരയിലേക്ക് എത്തിയ ദുല്ഖര് പിന്നീട് മമ്മൂട്ടിയെക്കാളും വലിയ ക്രൌഡ് പുള്ളര് ആയി മാറിയിരിക്കുകയാണ്. അച്ഛന്റെ ചിത്രങ്ങളെക്കാള് ബോക്സോഫീസ് വിജയങ്ങളും മകന് ലഭിക്കുന്നുണ്ട്.
മമ്മൂട്ടിയുടെ മകന് എന്ന മേല്വിലാസം ഇല്ലാതെയാണ് ജീവിതത്തിലും സിനിമാ ജീവിതത്തിലും കഴിയുന്നത് എന്ന് ദുല്ഖര് പറയുന്നു. “വാപ്പച്ചിയുടെ സിനിമ പാരമ്പര്യം എനിക്ക് ഒരുപാട് ഗുണമൊന്നും ചെയ്തിട്ടുണ്ടെന്ന് കരുതുന്നില്ല. വാപ്പച്ചിയുടെ പ്രശസ്തിയുടെ വെളിച്ചമെത്താത്ത അത്ര അകലെയാണ് ഞാനും ഇത്തയും വളര്ന്ന് വന്നത്. സിനിമയില് എത്താന് വാപ്പച്ചിയുടെ ബന്ധങ്ങള് സഹായിച്ചിട്ടുണ്ടാകും എന്നാല് അതിന് ശേഷമുള്ളതെല്ലാം എന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്.”
മലയാള സിനിമയിലെ രണ്ടാം തലമുറയിലെ അധികം പേരൊന്നും ഇങ്ങനെ കരിയറില് വിജയിച്ചിട്ടില്ല എന്നും ദുല്ഖര് ചൂണ്ടി കാണിക്കുന്നു. ന്യൂസ് 18ന് നല്കിയ അഭിമുഖത്തില് ആണ് ദുല്ഖര് ഈ കാര്യം അറിയിച്ചത്.
ദുല്ഖര് സല്മാന് നായകനായി എത്തിയ സോളോയും പറവയും തിയേറ്ററുകളില് പ്രദര്ശനം തുടരുകയാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.