ഇന്ന് സെപ്തംബര്‍ 7, മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയുടെ ജന്മദിനം. ഈ വര്‍ഷത്തെ ജന്മദിനത്തില്, മമ്മൂട്ടി ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ മെഗാസ്റ്റാറിന്റെ മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്ന ദി ഗ്രേറ്റ് ഫാദറിന്റെ സംവിധായകന് ഹനീഫ് അദീനിയ്ക്കൊപ്പം മമ്മൂട്ടി വീണ്ടും ഒന്നിക്കുന്നു.
എന്നാല്‍ ഇത്തവണ ഹനീഫ് അദീനി സംവിധായകന് ആയല്ല, തിരക്കഥകൃത്ത് ആയാണ് മമ്മൂട്ടിക്കൊപ്പം. ഹനീഫ് അദേനി കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും പരിചയസമ്പത്തുള്ള അസ്സോസിയേറ്റ് ഡയറക്ടറുമാരിൽ ഒരാളായ ഷാജി പാടൂരാണ് സംവിധാനം ചെയ്യുന്നത്.
‘അബ്രഹാമിന്റെ സന്തതികൾ-എ പോലീസ് സ്റ്റോറി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഗ്രേറ്റ് ഫാദര്‍ പോലെ മമ്മൂട്ടിയുടെ മാസ്സ് ചിത്രം തന്നെയാകും ഇതും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഗുഡ്വിൽ എന്റർട്രെമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് ആണ് അബ്രഹാമിന്റെ സന്തതികൾ-എ പോലീസ് സ്റ്റോറി നിര്‍മ്മിക്കുന്നത്.
ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറ പ്രവര്‍ത്തകരുടെയോ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മാസ്റ്റര്‍പ്പീസ്, പരോള്‍, അങ്കിള്‍, കോഴിതങ്കച്ചന്‍ തുടങ്ങി ഒട്ടേറെ സിനിമകളാണ് മമ്മൂട്ടിയ്ക്കായ് അണിയറയില്‍ ഒരുങ്ങുന്നത്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.