വമ്പന് സര്പ്രൈസുകളുമായാണ് കംപ്ലീറ്റ് ആക്ടര് മോഹന്ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് തന്നെ സിനിമ ലോകത്തെ ഞെട്ടിക്കുന്നത് ആയിരുന്നു. മോഹന്ലാലില് നിന്നും പ്രതീക്ഷിക്കാത്ത ഒരു മേയ്ക്ക്ഓവറില് ആയിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില് മോഹന്ലാല് എത്തിയത്. വണ്ണം കുറച്ച് ക്ലീന് ഷെയിവ് ആയി 20 വയസ്സുകാരന്റെ ചുറുചുറുക്കോടെയാണ് മോഹന്ലാലിന്റെ ഒരു ലുക്ക് ഒടിയനില് ഒരുക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ വാരം വാരണാസിയില് ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നു. വയസായ ഒടിയന്റെ ലുക്കില് ആണ് ഈ ഷെഡ്യൂളില് മോഹന്ലാല് എത്തിയത്. മുടി നീട്ടില് വളര്ത്തി സന്യാസിയുടെ വേഷത്തിലുള്ള മോഹന്ലാലിന്റെ ചിത്രങ്ങള് സോഷ്യല് മീഡിയയില് വൈറല് ആയിരുന്നു.
ഒടിയനില് മാണിക്യന് എന്ന കഥാപാത്രത്തിന്റെ 20 വയസ്സ് മുതല് 50 വയസ്സ് വരെയുള്ള കാലഘട്ടമാണ് മോഹന്ലാല് അവതരിപ്പിക്കുന്നത്.
ഇതാ ഇപ്പോള് ഒടിയന്റെ വിശേഷങ്ങളുമായ് മോഹന്ലാല് തന്നെ എത്തിയിരിക്കുകയാണ്. തന്റെ ഒഫീഷ്യല് പേജിലൂടെ മോഹന്ലാല് തന്നെയാണ് ഒടിയന് മാണിക്ക്യനെ കുറിച്ച് പറയുന്നത്. എല്ലാവരെയും പോലെ തനിക്കും ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഒടിയന്. ഒടിയന് മാണിക്ക്യന് എന്തിന് വാരണാസിയില് വന്നു എന്തുകൊണ്ട് തിരിച്ചു പോകുന്നു എന്നെല്ലാമാണ് ഈ വീഡിയോയില് മോഹന്ലാല് പറയുന്നത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.