ഈ വര്‍ഷത്തെ ഏറെ ഹിറ്റായ ഗാനമാണ് മോഹന്‍ലാല്‍ നായകനാകുന്ന വെളിപാടിന്‍റെ പുസ്തകത്തിലെ “ജിമിക്കി കമ്മല്‍” ഗാനം. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല കോളേജുകളിലും ഓഫീസുകളിലുമെല്ലാം ഈ ഗാനം തരംഗം തീര്‍ത്തു കൊണ്ടിരിക്കുകയാണ്. ഒട്ടേറെ വേര്‍ഷനുകളും ഈ പാട്ടിനൊത്തുള്ള ഡാന്‍സുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോള്‍ ജിമിക്കി കമ്മല്‍ ഗാനത്തിന് ഒരു സിനിമ സെറ്റ് ചുവടു വെക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്.
ഈ സിനിമ സെറ്റ് മറ്റേതുമല്ല മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകന്‍ ആകുന്ന ആദിയുടെ ഷൂട്ടിങ്ങ് സെറ്റിലാണ് ഈ ഡാന്‍സ് നടന്നത്.
തിരുവോണമായ ഇന്ന്‍ ആദിയുടെ സെറ്റില്‍ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരും താരങ്ങളും ചേര്‍ന്നാണ് ഡാന്‍സ് നടത്തിയത്. ഒപ്പം ഡാന്‍സ് കളിക്കാനായി പ്രണവ് മോഹന്‍ലാലുമെത്തി.
സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ് ഈ വീഡിയോ ആരാധകരുമായി പങ്കുവെച്ചത്.
പ്രണവ് നായകനാകുന്ന ആദ്യ ചിത്രമാണ് ആദി. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷത്തെ ക്രിസ്തുമസ് റിലീസായി ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.