യുവതാരങ്ങളെ അണിനിരത്തി നൗഷാദ് സംവിധാനം ചെയ്യുന്ന കാപ്പുചീനോ ഇന്ന് തിയേറ്ററുകളില് എത്തി. മലയാളത്തിന്റെ പ്രിയ ഹാസ്യ താരങ്ങളായ ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരന് എന്നിവരെ കൂടാതെ അൻവർ ഷരീഫ്, അനീഷ് ജി മേനോൻ, സുനിൽ സുഗത എന്നിവരാണ് കാപ്പുചീനോ പ്രധാന താരങ്ങള്.
മികച്ച പ്രതികരണമാണ് ഇതിനോടകം തിയറ്ററുകളിൽ നിന്നും കാപ്പുചീനോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നൽകിയ ചിത്രത്തിലെ കോമഡി സീനുകൾക്കൊക്കെ നിറഞ്ഞ കയ്യടിയാണ് തിയേറ്ററുകളില് നിന്നും ലഭിക്കുന്നത് എന്നാണ് റിപ്പോര്ട്ടുകള്.
ആദ്യ ദിവസം ഡീസന്റ് ഓപ്പണിങ് ആണ് തിയേറ്ററുകളില് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ഇതേ റിപ്പോർട്ട് തുടരുമെന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെ അഭിപ്രായങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
പാനിങ് കാം ഫിലിംസിന്റെ ബാനറിൽ ഡോക്ടർ സ്കോട്ട് ആണ് കാപ്പുചീനോ നിര്മ്മിച്ചിരിക്കുന്നത്. സംവിധായകന് നൗഷാദ് തന്നെ തിരക്കഥ എഴുതിയ കാപ്പുചീനോക്ക് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്. ചിത്രത്തിലെ ഗാനങ്ങള് എല്ലാം സിനിമ റിലീസിനെത്തും മുന്നേ ഹിറ്റ് ചാര്ട്ടില് ഇടം നേടിയിരുന്നു.
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
This website uses cookies.