ഈ വർഷത്തെ ക്രിസ്മസിന് മോളിവുഡ് ബോക്സ് ഓഫിസിൽ തീ പാറുന്ന പോരാട്ടം ആയിരിക്കും നടക്കുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. അഞ്ചു താര ചിത്രങ്ങൾ ആണ് ക്രിസ്മസ് റിലീസ് ആയി എത്തും എന്ന് പ്രതീക്ഷിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, ഫഹദ് ഫാസിൽ എന്നിവർ ആ താര പോരാട്ടത്തിന് കൊഴുപ്പേകും. എല്ലാ ചിത്രങ്ങളും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രങ്ങൾ ആണെന്നതും ഇത്തവണത്തെ ക്രിസ്മസിനെ ആകാംഷയോടെയും ആവേശത്തോടെയും നോക്കി കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നു.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ക്രിസ്മസിന് ആദ്യം എത്തുക മോഹൻലാൽ- സിദ്ദിഖ് ചിത്രമായ ബിഗ് ബ്രദർ ആവും. സിദ്ദിഖിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന മലയാള ചിത്രമായ ബിഗ് ബ്രദർ ആക്ഷനും ഫാമിലി ഡ്രാമയും ഹാസ്യവും എല്ലാം നിറഞ്ഞ ഒരു ക്ലീൻ എന്റെർറ്റൈനെർ ആവും എന്നാണ് സൂചന. സിദ്ദിഖ് തന്നെ രചന നിരവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം അർബാസ് ഖാനും അഭിനയിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഇർഷാദ്, സിദ്ദിഖ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ് സംവിധായകൻ സിദ്ദിഖ്.
ഇതിനു ശേഷം എത്തുക മമ്മൂട്ടി- അജയ് വാസുദേവ് ചിത്രമായ ഷൈലോക്ക് ആണ്. ഈ കൂട്ടുകെട്ടിൽ എത്തുന്ന മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്. മമ്മൂട്ടിയോടൊപ്പം തമിഴ് നടൻ രാജ് കിരൺ, മീന, ബിബിൻ ജോർജ്, കലാഭവൻ ഷാജോൺ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു മാസ്സ് എന്റെർറ്റൈനെർ ആയാണ് ഒരുക്കുന്നത്. ജോബി ജോർജ് നിർമ്മിക്കുന്ന ഈ ചിത്രം നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവരാണ് രചിച്ചിരിക്കുന്നത്. ഒരു പലിശക്കാരന്റെ വേഷത്തിൽ ആണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
ദിലീപിനെ നായകനാക്കി സുഗീത് ഒരുക്കുന്ന മൈ സാന്റായും പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജീൻ പോൾ ലാൽ ഒരുക്കുന്ന ഡ്രൈവിംഗ് ലൈസൻസും ആണ് മറ്റു രണ്ടു താര ചിത്രങ്ങൾ. സച്ചി തിരക്കഥ ഒരുക്കിയ ഡ്രൈവിംഗ് ലൈസെൻസ് നിർമ്മിക്കുന്നത് പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ്. സുരാജ് വെഞ്ഞാറമൂട് ആണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. നവാഗതനായ ജെമിന്‍ സിറിയക് രചന നിര്‍വഹിക്കുന്ന ദിലീപ്- സുഗീത് ചിത്രമായ മൈ സാന്റാ വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സാന്ദ്ര മറിയ ജോസ്, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിക്കുന്നത്. .
ക്രിസ്മസ് ചിത്രങ്ങളിൽ ഏറ്റവും പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്നത് വർഷങ്ങൾക്കു ശേഷം അൻവർ റഷീദ് ഒരുക്കിയ ട്രാൻസിനു വേണ്ടിയാണു. ഫഹദ് ഫാസിൽ നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ നസ്രിയ ആണ് നായിക. അമൽ നീരദ് ഛായാഗ്രഹണവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും ചെയ്യുന്ന ഈ ചിത്രം ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുക. ഇതിന്റെ പോസ്റ്ററുകൾക്കു ഇതിനോടകം തന്നെ വലിയ സ്വീകരണം ആണ് ലഭിച്ചിരിക്കുന്നത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.