ബിഗ് ബഡ്ജറ്റ് സിനിമകളുമായി മോഹന്‍ലാല്‍ വീണ്ടും വിസ്മയിപ്പിക്കുന്നയാണ്. മലയാള സിനിമയില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണ് തുടരെ തുടരെയുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍. പുലിമുരുകന്റെ 150 കോടി വിജയത്തിനു ശേഷം വമ്പന്‍ സിനിമകളാണ് മോഹന്‍ലാലിനെ തേടി എത്തിയിരിക്കുന്നത്.
20 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ വില്ലന്‍ ഈ മാസം അവസാനം തിയേറ്ററുകളില്‍ എത്തുമ്പോള്‍ 30 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഒടിയന്റെ ഷൂട്ടിങ്ങിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സിനിമ ആകാന്‍ പോകുന്ന രണ്ടാമൂഴം അടുത്ത വര്‍ഷം ആരംഭിക്കും. 1000 കോടി ബഡ്ജറ്റില്‍ ആണ് രണ്ടാമൂഴം ഒരുങ്ങുക.
ഇപ്പോളിതാ മോഹന്ലാലിന്റേറെതായി മറ്റൊരു വമ്പന്‍ സിനിമ കൂടെ വരുന്നു. പേരിടാത്ത ഈ ചിത്രം സംവിധാനം ചെയ്യുന്നത് ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ ആണ്. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ‘ദസ് ടോല’, എസ്ആര്‍കെ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രം ആണ് ഇത്.
സജു തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒടിയന്റെ ഷൂട്ടിങ് കഴിഞ്ഞാല്‍ മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
This website uses cookies.