മലയായികളുടെ യൂത്ത് ഐക്കൺ പൃഥ്വിരാജ് സിനിമയിൽ എത്തീട്ട് 15 വർഷം തികയുന്നു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് ഇക്കാര്യം പ്രേക്ഷകരോട് പങ്കുവെച്ചത്, ഒപ്പം തന്‍റെ പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തി.
പൃഥ്വിരാജിന്‍റെ 15 വർഷം മലയാളികൾക്ക് സമ്മാനിച്ചത് ഒരുപിടി നല്ല സിനിമകൾ ആണ്. മലയാളികളുടെ എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാളായ സുകുമാരന്റെ മകനായ പ്രിഥ്വിരാജ് 2002 ൽ രഞ്ജിത് സംവിധാനത്തിൽ പുറത്തിറങ്ങിയ നന്ദനത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്.തുടർന്നങ്ങോട്ട് പൃഥ്വിരാജ് സിനിമകളുടെ കാലമായിരുന്നു.
ഈ ഓണത്തിന് പുറത്തിറങ്ങിയ ആദം ജോണ് ഉൾപ്പെടെ 96 സിനിമകളിലാണ് പൃഥ്വിരാജ് അഭിനയിച്ചിട്ടുള്ളത്. മികച്ച സെലക്ഷനും തന്റേതായ അഭിനയചാതുര്യവും പൃഥ്വിയെ എന്നും വേറിട്ടുനിർത്തി.
2006ൽ പുറത്തിറങ്ങിയ വാസ്തവം എന്ന സിനിമയിലെ അഭിനയമികവിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് പൃഥ്വിരാജിനെ തേടിയെത്തി. തുടർന്ന് 2012ൽ കമൽ ചിത്രം സെല്ലുലോയ്ഡിലെയും ലാൽജോസ് ചിത്രം അയാളും ഞാനും തമ്മിലിലെയും മികച്ച പ്രകടനത്തിന് ഒരിക്കൽകൂടി സംസ്ഥാന അവാർഡ് പൃഥ്വിക്ക് ലഭിച്ചു.
കാവ്യ തലൈവൻ എന്ന തമിഴ് സിനിമയിലെ വില്ലൻ കഥാപത്രത്തിലൂടെ ഗംഭീര അഭിനയം കാഴ്ച വെച്ച പൃഥ്വിക്ക് 2014 ലെ തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡിൽ ബെസ്റ്റ് വില്ലനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. അയ്യ, നാം ഷബാന, ഔറംഗസേബ് എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിനും പൃഥ്വിരാജ് പരിചിതനായി.
മലയാളസിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പൃഥ്വിരാജ് സംവിധാനരംഗത്തേക്കും കടക്കുകയാണ്. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന് ലുസിഫർ എന്നാണ് പേരിട്ടിരിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.
തന്നെ ഇത്രക്ക് സ്നേഹിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അഭിനയജീവിതത്തിലെ 15 വർഷം തികഞ്ഞിരിക്കുന്നു എന്ന് പൃഥ്വിരാജ് പറഞ്ഞത്. ആദം ജോണ്‍ ആണ് പൃഥ്വിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മികച്ച പ്രതികരണം നേടിയ ഓണചിത്രമായിരുന്നു ആദം ജോണ്.
തന്‍റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.