1000 കോടി ബഡ്ജറ്റിൽ ഇറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മഹാഭാരതത്തിന് മുൻപ് സംവിധായകന്‍ വിഎ ശ്രീകുമാർ മേനോനും മോഹൻലാലും ഒന്നിക്കുന്ന ഒടിയന്‍ ഷൂട്ടിങ്ങ് ആരംഭിച്ചു. വ്യത്യസ്ഥ ലുക്കുകളില്‍ ആണ് മോഹന്‍ലാല്‍ ഒടിയനില്‍ എത്തുന്നത്. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്‍റെ 20 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള കാലഘട്ടമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
മെലിഞ്ഞു ക്ലീന്‍ ഷെയിവ് ചെയ്ത മോഹന്‍ലാലിന്‍റെ രൂപം ഫസ്റ്റ് ലുക്ക് ആയി അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടതോടെ സിനിമ പ്രേമികളുടെ മനസില്‍ ഒരു സംശയം ഉണ്ടായിരുന്നു, മോഹന്‍ലാലിന് ഇത്ര തടി കുറക്കാന്‍ കഴിയുമോ ?
എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി മോഹന്‍ലാല്‍ തന്നെ നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. പട്ടിണി കിടന്നിട്ടാണേലും തടി കുറക്കുമെന്ന് മോഹൻലാൽ.അടുത്തിടെ നടന്ന ഒരഭിമുഖത്തിൽ ആണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.
ആരാധകർ ഏറെ പ്രതീക്ഷയോയാണ് ഒടിയനിലെ മോഹൻലാലിനെ കാത്തിരിക്കുന്നത്. എന്നാൽ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിടാത്ത സാഹചര്യത്തിൽ ആണ് മോഹന്‍ലാല്‍ ഒടിയനിലെ തന്‍റെ ഗെറ്റപ്പിനെ കുറിച്ച് പറഞ്ഞത്.
രണ്ട് കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ഒടിയനിലേതെന്നും ഒരു കാലഘട്ടം ഇപ്പോള്‍ നടക്കുന്നതാണെന്നും മറ്റേത് 30 വർഷം മുമ്പുള്ളതാണെന്നും മോഹൻലാൽ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. 30 വർഷം മുമ്പുള്ള കാലഘട്ടത്തിൽ അതിന്റെതായ രീതിയിൽ ശരീരഘടനയിൽ മാറ്റം വരേണ്ടതായിട്ടുള്ളതിനാൽ അതിനായി പട്ടിണി കിടന്നും തടി കുറക്കുമെന്ന മോഹന്‍ലാലിന്‍റെ പ്രസ്താവന ഏറെ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.