തെലുങ്കിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് ആരാധകര്‍ ബാലയ്യ എന്ന്‍ വിളിക്കുന്ന നന്ദമുരി ബാലകൃഷ്ണ. ബാലയ്യയുടെ സിനിമകള്‍ കണ്ടിട്ടില്ലെങ്കിലും മലയാളികള്‍ക്ക് ബാലയ്യ പരിചിതനാണ്. ബാലയ്യയുടെ പല ‘മാസ്സ്’ സീനുകളും കോമഡി വീഡിയോകളായി മലയാളികള്‍ കണ്ടതാണ്.
ബാലയ്യ ഇപ്പോള്‍ കട്ടകലിപ്പിലാണ്. സംഭവം വേറെയൊന്നുമല്ല തന്‍റെ പുതിയ സിനിമയില്‍ അഭിനയിക്കാന്‍ അമിതാഭ് ബച്ചന്‍ സമ്മതിച്ചില്ല എന്നതാണ് ബാലയ്യയെ ചൊടിപ്പിച്ചത്.
പുതിയ ചിത്രം പൈസ വസൂലിന്‍റെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടയില്‍ ബാലകൃഷ്ണ തന്നെ തന്‍റെ ദേഷ്യം ആളുകളോട് തുറന്ന്‍ പറഞ്ഞു.
“വ്യത്യസ്ഥമായൊരു സിനിമ ചെയ്യാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നു. ആ സമയത്താണ് കൃഷ്ണ വംശി പുതിയ ചിത്രമായ ഋതുവിന്‍റെ കഥ എന്നോടു പറയുന്നത്. അതിലെ ഒരു കഥാപാത്രം ചെയ്യാനായി ഞാന്‍ മുംബൈയില്‍ പോയി അമിതാഭ് ബച്ചനെ കണ്ടു. അമിതാഭ് ബച്ചന്‍ പടം ചെയ്യാന്‍ പറ്റില്ല എന്ന്‍ നേരിട്ട് പറഞ്ഞില്ല. എന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞു.എനിക്കത് ഇഷ്ടപ്പെട്ടില്ല, അതൊരു രക്ഷപെടലായിരുന്നു” ബാലകൃഷ്ണ പറയുന്നു.
സംഭവം ഇതൊക്കെ ആണെങ്കിലും തന്‍റെ സിനിമയില്‍ അഭിനയിക്കാതെ തന്‍റെ എതിരാളിയായ തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പുതിയ ചിത്രമായ സെയ് രാ നരസിംഹ റെഡ്ഡിയില്‍ അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നതാണ് ബാലയ്യയുടെ ഈ കലിപ്പിന്‍റെ പിന്നിലെ രഹസ്യം എന്നാണ് ടോളിവുഡ് പറയുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.