നിവിന്‍ പോളി നായകനായി എത്തിയ പുതിയ ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. പൂര്‍ണ്ണമായും കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് അഭിനന്ദനവുമായി പുലിമുരുകന് സംവിധായകന് വൈശാഖും എത്തിയിരിക്കുകയാണ്.
“പ്രിയ അല്‍ത്താഫിന്, അഭിനന്ദനങ്ങള്‍. ‘ഞണ്ടുകളുടെ നാട്ടില്‍’ കണ്ടു. തുടക്കക്കാരന്റെ ഒരു പിഴവുകളുമില്ലാതെ കയ്യൊതുക്കത്തോടെ സംവിധാനം ചെയ്തിരിക്കുന്നു. പ്രമേയത്തിലും ,അതിന്റെ അവതരണത്തിലും, പാലിച്ചിരുന്ന പോസിറ്റീവ് സമീപനം. സിനിമയെ കൂടുതല്‍ ഹൃദ്യമാക്കിയിട്ടുണ്ട് നിവിനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍” തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു വൈശാഖിന്റെ പ്രതികരണം.
സംവിധായകന് അല്‍ത്താഫും ജോര്‍ജ്ജ് കോരയും ചേര്‍ന്നാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ തിരക്കഥ രചിച്ചത്. പുതുമുഖം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പഴയകാല നായിക ശാന്തി കൃഷ്ണ വര്‍ഷങ്ങള്‍ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രവുമാണ് ഇത്.
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ നായികയായി എത്തിയ അഹാന കൃഷ്ണ ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരി വേഷത്തില്‍ എത്തുന്നു. ലാല്‍, സൈജു കുറുപ്പ്, ശ്രീന്താ, ദിലീഷ് പോത്തന് തുണ്ടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.