കേരളത്തിലെ ആദ്യത്തെ സ്ക്രിപ്റ്റ് പിച്ചിങ് ഫെസ്റ്റിവല് ആയ പിച്ച് റൂം സീസണ് 2 കൊച്ചിയിലെ നിയോ ഫിലിം സ്കൂളില് വെച്ചു നടന്നു. കഴിഞ്ഞ ഇരുപതാം തിയ്യതി നടന്ന ശില്പശാലയിൽ ആകെ ലഭിച്ച 281 തിരക്കഥകളിൽ നിന്നും തെരഞ്ഞെടുത്ത 50 പേരാണ് പങ്കെടുത്തത്.
പുതിയ ആളുകളെ വെള്ളിത്തിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിച്ച് റൂം ആരംഭിച്ചിരിക്കുന്നത്. ആദ്യ സീസണിലെ ശില്പശാലയ്ക്ക് ലഭിച്ചതു പോലെ തന്നെ മികച്ച പ്രതികരണമാണ് രണ്ടാമത്തെ ശില്പശാലയ്ക്കും ലഭിച്ചത്. കേരളത്തിന്റെ വിവിധ ഭാഗത്ത് നിന്നും എന്റ്രീസ് ലഭിച്ചിരുന്നു.
പ്രശസ്ത തിരക്കഥാകൃത്ത് ശ്രീ പി.എഫ് മാത്യു, സംവിധായകൻ ലിയോ തദേവൂസ്, നിയോ ഫിലിം സ്കൂള് ഡയറക്ടര് ജയിന് ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു. മികച്ച തിരക്കഥയൊരുക്കാൻ പിച്ച് റൂമിന്റെ ഈ വര്ക്ക് ഷോപ്പ് കൂടുതൽ സഹായകമായതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.