കഴിഞ്ഞ ദിവസമാണ് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന വാരിയംകുന്നൻ എന്ന പുതിയ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തെ കുറിച്ചു ചിത്രത്തിലെ നായകൻ പൃഥ്വിരാജ് കുറിച്ച വാക്കുകൾ ഇങ്ങനെയാണ്, ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് മലയാളരാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു. ചിത്രം പ്രഖ്യാപിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ പ്രേരിതമായ ചില വിവാദങ്ങളും ആരംഭിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, മേൽ പറഞ്ഞ അതേ പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി നാല് ചിത്രങ്ങളാണ് മലയാളത്തിൽ ഒരുങ്ങുന്നത്. പൃഥ്വിരാജ്- ആഷിഖ് അബു ചിത്രം കൂടാതെ മൂന്നു ചിത്രങ്ങൾ കൂടി അടുത്ത വർഷമാരംഭിക്കാൻ പാകത്തിന് അണിയറയിൽ ഒരുങ്ങുകയാണ്. ഇതിൽ മൂന്ന് സിനിമകളിലും പ്രധാന കഥാപാത്രമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നായകസ്ഥാനത്തും ഒരു സിനിമയിൽ വില്ലനുമാണ്. പൃഥ്വിരാജ്- ആഷിഖ് അബു ചിത്രം കൂടാതെ നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ച് ഒരുക്കുന്ന ദ് ഗ്രേറ്റ് വാരിയംകുന്നൻ, പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദ് വാരിയംകുന്നന്‍ എന്നീ ചിത്രങ്ങളിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നായക കഥാപാത്രമാണെങ്കിൽ അലി അക്ബർ സംവിധാനം ചെയ്യുന്ന 1921 എന്ന ചിത്രത്തിൽ ഈ കഥാപാത്രം വില്ലനാണ്. ഇതിൽ ഏതു ചിത്രമായിരിക്കും ആദ്യമെത്തുക എന്നറിയാനുള്ള ആകാംഷയിലാണ് സിനിമാ പ്രേമികൾ. ഇതിൽ പൃഥ്വിരാജ് ചിത്രമൊരുങ്ങുന്നത് 80 കോടിയോളം രൂപ മുതൽ മുടക്കിലാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.